ജുഡീഷ്യറിയെ വിമര്*ശിച്ചിട്ടില? ??ല: സുധാകരന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജുഡീഷ്യറിയെ വിമര്*ശിച്ചിട്ടില? ??ല: സുധാകരന്*

    കണ്ണൂര്*: ഇടമലയാര്* കേസിലെ വിധിയെ ഒരു തരത്തിലും വിമര്*ശിച്ചിട്ടില്ലെന്നും കോടതിയെ താഴ്ത്തിക്കെട്ടാന്* ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും കണ്ണൂര്* എംപി കെ.സുധാകരന്*. കൊട്ടാരക്കരയിലെ തന്റെ വിവാദ പ്രസംഗത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു. ഇതില്* പാര്*ട്ടിക്ക് യാതൊരു പങ്കുമില്ല. ഇക്കാര്യത്തില്* പാര്*ട്ടിക്കുണ്ടായ ബുദ്ധിമുട്ടില്* ഖേദം പ്രകടിപ്പിച്ച് സോണിയാഗാന്ധിക്കും പ്രധാനമന്ത്രിക്കും പാ രമേശ് ചെന്നിത്തലയ്ക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്*ത്താസമ്മേളത്തില്* അറിയിച്ചുകോടതിയ്*ക്കെതിരായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ജുഡീഷ്യല്* ഓഫീസര്*മാരെയാണ് താന്* വിമര്*ശിച്ചത്. ജുഡീഷ്യറിയെയും, ജുഡീഷ്യല്* ഓഫീസര്*മാരെയും രണ്ടായി കാണണമെന്നാണ് തന്റെ അഭിപ്രായമെന്നും സുധാകരന്* പറഞ്ഞു.

    കൊട്ടാരക്കരയിലെ പ്രസംഗത്തിന്റെ സാഹചര്യം മനസിലാക്കണം. തന്റെ ഓര്*മ്മയിലുള്ള ഒരു അഴിമതിയെ കുറിച്ച് പ്രസംഗത്തില്* പരാമര്*ശിക്കുക മാത്രമാണ് ചെയ്തത്. എന്നാല്* വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. കൊട്ടാരക്കര പ്രസംഗിച്ച കാര്യങ്ങളില്* ഉത്തമ ബോധ്യമുള്ളതായും അതില്* ഉറച്ചുനില്*ക്കുന്നുവെന്നും സുധാകരന്* പറഞ്ഞു.

    തനിക്കെതിരെ ഇപ്പോള്* രംഗത്തു വന്നിരിക്കുന്ന ഇല്ലിക്കല്* ജോസ് അബ്കാരി കേസുകളില്* പ്രതിയാണ്. സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള ആളാണ ഇല്ലിക്കല്* ജോസ്. കൈരളി ചാനല്* മേധാവി ജോണ്* ബ്രിട്ടാസുമായി ജോസിന് അടുത്ത ബന്ധമുണ്ട്. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വ്യാജരേഖയുണ്ടാക്കിയാണ് ജോലി നേടിയതെന്നും ഈ കേസ് അന്വേഷിയ്ക്കാന്* ധൈര്യമുണ്ടോയെന്നും സുധാകരന്* ചോദിച്ചു. ലാവലിന്* കേസില്* പിണറായി വിജയന്* 86 കോടി അടിച്ചു മാറ്റിയ കണ്ണൂരുകാര്*ക്ക് അറിയാമെന്നും സുധാകരന്* പറഞ്ഞു.

    ജുഡീഷ്യറി അഴിമതിയുണ്ടെന്ന് പറഞ്ഞെങ്കിലും കൊട്ടാരക്കര പ്രസംഗത്തിനിടെ സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നതിന് സാക്ഷിയായെന്ന ആരോപണത്തിന്* മേല്* പ്രതികരിയ്ക്കാന്* സുധാകരന്* തയാറായില്ല. മാധ്യമപ്രവര്*ത്തകര്* ആവര്*ത്തിച്ചു ചോദിച്ചിട്ടും ഇതിന്* മേല്* നിങ്ങളോട് ഒന്നും പറയാനില്ലെന്നും അതെല്ലാം കോടതിയോട് പറഞ്ഞോളമെന്നായിരുന്നു സുധാകരന്റെ മറുപടി. ജഡ്ജിമാര്* പലരും തിണ്ണനിരങ്ങികളാണെന്ന പരാമര്*ശം നാടന്* പ്രയോഗമാണെന്നും കോണ്*ഗ്രസ് എംപി ന്യായീകരിച്ചു.





    Powered By WizardRSS
Working...
X