എക്*സൈസ് മന്ത്രിയെ കള്ളവാറ്റുകാര്* കല്ലെറിഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എക്*സൈസ് മന്ത്രിയെ കള്ളവാറ്റുകാര്* കല്ലെറിഞ്ഞു

    ബാംഗ്ലൂര്*: വ്യാജവാറ്റ് തടയാന്* ബല്*ഗാമില്* റെയ്ഡിനെത്തിയ കര്*ണാടക എക്*സൈസ് മന്ത്രി എം.പി.രേണുകാചാര്യയ്*ക്കെതിരെ സാമൂഹികവിരുദ്ധരുടെ കല്ലേറ്. സംഭവത്തില്* ഒരു പൊലീസുകാരനു പരുക്കേറ്റു. മന്ത്രിയ്ക്കും നിസാര പരുക്ക് പറ്റിയിട്ടുണ്ട്. തടിച്ചുകൂടിയ അന്*പതോളം വാറ്റുകാരെ പിരിച്ചുവിടാന്* ഒടുക്കം പൊലീസ് ആകാശത്തേക്കു വെടിവെയ്ക്കുകയായിരുന്നു.

    വ്യാജവാറ്റ് വ്യാപകമെന്ന പരാതിയെ തുടര്*ന്നാണു പൊലീസ്, എക്*സൈസ് അധികൃതര്*, മാധ്യമപ്രവര്*ത്തകര്* തുടങ്ങിയ സംഘത്തോടൊപ്പം മന്ത്രി ബല്*ഗാമിലെ കാരാവിയിലെത്തിയത്.

    സംഘം എത്തിയപ്പോള്* വാറ്റ് നടക്കുന്നതു കാണുകയും ചെയ്തു. മലമുകളില്* നടത്തിയ പരിശോധനയില്* 12 ലക്ഷം രൂപയുടെ വ്യാജമദ്യം സംഘം പിടികൂടി. പരിശോധന തുടരുന്നതിനിടയില്* കാട്ടിനുള്ളില്* നിന്നും വാറ്റുകാര്* കല്ലേറ് നടത്തുകയായിരുന്നു.

    സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. 1975 മുതല്* ഈ പ്രദേശം വ്യാജവാറ്റുകാരുടെ നിയന്ത്രണത്തിലായിരുന്നു. വ്യാജ വാറ്റ് പൂര്*ണമായും ഇല്ലാതാക്കുന്നതുവരെ റെയ്ഡ് തുടരുമെന്ന് മന്ത്രി രേണുകാചാര്യ പറഞ്ഞു.

    കഴിഞ്ഞ ദിവസം മന്ത്രി വ്യാജ വാറ്റ് തടയുന്നതിനുള്ള പദ്ധതികള്* ആസൂത്രണം ചെയ്യുന്നതിനായി എകൈ്*സസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. വ്യാജവാറ്റ് കേന്ദ്രങ്ങളുടെ പ്രവര്*ത്തനഫലമായി സംസ്ഥാനത്തിന് ഒരു വര്*ഷം 7500 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായാണ് കണക്ക്.





    Powered By WizardRSS
Working...
X