കെജിബി വിഷയത്തില്* സുപ്രീം കോടതി ഇടപെടുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കെജിബി വിഷയത്തില്* സുപ്രീം കോടതി ഇടപെടുന്നു

    ദില്ലി: ദേശീയ മനുഷ്യാവകാശ കമ്മീഷന്* ചെയര്*മാനും സുപ്രീംകോടതി മുന്* ചീഫ് ജസ്റ്റിസുമായ കെ.ജി. ബാലകൃഷ്ണനെതിരായ പരാതിയില്* സുപ്രീം കോടതി തന്നെ ഇടപെടുന്നു. കെജിബിക്കെതിരെയുള്ള പരാതിയില്* എന്തു നടപടിയെടുത്തെന്ന് വ്യക്തമാക്കാന്* സുപ്രീംകോടതി കേന്ദ്രസര്*ക്കാരിനോട് ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ബാലകൃഷ്ണനെതിരെ ജുഢീഷ്യല്* അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്*പ്പിക്കപ്പെട്ട പൊതുതാല്*പര്യ ഹര്*ജി പരിഗണിച്ചാണ് കോടതി ഈ നിര്*ദേശം നല്*കിയത്.

    കെ.ജി. ബാലകൃഷ്ണനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദില്ലിയിലെ ഒരു മാധ്യമപ്രവര്*ത്തകന്* 2010 മെയ് 5 ന് സമര്*പ്പിച്ച പരാതിയില്* എന്തുനടപടിയുണ്ടായെന്നാണ് സര്*ക്കാരിനോട് ചോദിച്ചത്.

    രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്*ട്ട് നല്*കണമെന്നും അറ്റോര്*ണി ജനറല്* ജിഇ വഹന്*വതിയോട് കോടതി വ്യക്തമാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്*ജി പരിഗണിച്ചത്.

    കെ.ജി. ബാലകൃഷ്ണനും ബന്ധുക്കളും വന്*തോതില്* സ്വത്ത് വാങ്ങിക്കൂട്ടിയെന്നും ഈ വിഷയത്തില്* അന്വേഷണം നടത്തണമെന്നുമാണ് ഹര്*ജിക്കാരന്റെ ആവശ്യം. കേസ് രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും കോടതി പരിഗണിക്കും.

    നേരത്തെ ബാലകൃഷ്ണനെതിരെ ഉയര്*ന്ന ആരോപണങ്ങളില്* പ്രതികരിയ്ക്കാന്* പ്രധാനമന്ത്രി മന്*മോഹന്* സിങ് തയാറായിരുന്നില്ല.





    Powered By WizardRSS
Working...
X