പൂജപ്പുരയില്* പിള്ളയ്ക്ക് 'എ' ക്ലാസില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പൂജപ്പുരയില്* പിള്ളയ്ക്ക് 'എ' ക്ലാസില്ല

    കൊച്ചി: ഇടമലയാര്* കേസില്* ഒരു കൊല്ലത്തെ കഠിനതടവിന് സുപ്രീം കോടതി ശിക്ഷിച്ച മുന്*മന്ത്രി ആര്*.ബാലകൃഷ്ണപിള്ളയെ കൊച്ചിയിലെ പ്രത്യേക കോടതി പൂജപ്പുര സെന്*ട്രല്* ജയിലിലേയ്ക്ക് അയയ്ക്കാന്* ഉത്തരവിട്ടു.ജയിലില്* പിള്ളയ്ക്ക് 'എ' ക്ലാസ് സൗകര്യം ലഭിയ്ക്കില്ല. ജയില്* മാനുവല്* പ്രകാരം അദ്ദേഹത്തിന് ഈ സൗകര്യം നല്*കാനാകില്ല. എന്നാല്* അദ്ദേഹത്തിന് ചികിത്സാ സൗകര്യവും, സുരക്ഷയും ലഭിക്കും . ഇക്കാര്യത്തില്* ജയില്* സൂപ്രണ്ടിന് വിവേചനാധികാരം പ്രയോഗിക്കാം. രോഗബാധിതനായ പിള്ളയ്ക്ക് ആവശ്യമായ ചികിത്സയും കനത്ത സുരക്ഷയും ഏര്*പ്പാടാക്കണമെന്ന് കോടതി സര്*ക്കാരിനോട് നിര്*ദേശിച്ചിട്ടുണ്ട്.

    നേരത്തെ ആര്*.ബാലകൃഷ്ണപിള്ള കൊച്ചിയിലെ പ്രത്യേക കോടതിയില്* കീഴടങ്ങിയിരുന്നു. തടവുശിക്ഷയോടൊപ്പം സുപ്രീം കോടതി വിധിച്ചിരുന്ന 10,000 രൂപ പിഴ പിള്ള കോടതിയില്* അടച്ചു.

    തനിക്ക് ജയിലില്* 'എ' ക്ലാസ് സൗകര്യം അനുവദിയ്ക്കണമെന്ന് പിള്ള കോടതിയോട് അഭ്യര്*ഥിച്ചു. അനാരോഗ്യം മൂലം താന്* ചികിത്സയിലാണ്. അതിനാല്* ജയിലിലും ചികിത്സ ലഭ്യമാക്കണം. ആഴ്ചയിലൊരിയ്ക്കല്* മക്കള്*ക്ക് വന്നു കാണാനുള്ള സൗകര്യമൊരുക്കണം. ഹൃയസംബന്ധമായ രോഗങ്ങള്* മൂലംബുദ്ധിമുട്ടുന്ന തനിക്ക് ചികിത്സ അത്യാവശ്യമാമെന്നും പിള്ള കോടതിയില്* നല്*കിയ അപേക്ഷയിലഉണ്ട്.

    ആഴ്ചയില്* ഒരിക്കല്* മക്കള്*ക്ക് തന്നെ കാണാനുള്ള സൗകര്യമൊരുക്കണം. ചികിത്സ അത്യാവശ്യമാണെന്നും പിള്ള കോടതിയില്* നല്*കിയ അപേക്ഷയില്* ആവശ്യപ്പെട്ടിരുന്നു.

    കേസില്* ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ പി.രാമഭദ്രന്* നായരെ അറസ്റ്റ് ചെയ്യാന്* പോലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തിയെങ്കിലും അറസ്റ്റ് നടന്നില്ല. അല്*ഷിമേഴ്*സ് രോഗബാധിതനായ രാമഭദ്രന്* നായര്* അറസ്റ്റ് ചെയ്യപ്പെടാനുള്ള ശാരീരികാവസ്ഥയിലല്ലെന്ന് പോലീസ് കോടതിയെ പിന്നീട് അറിയിക്കും.





    Powered By WizardRSS
Working...
X