പിള്ള കഴിയുന്നത് പഴയ അതേ മുറിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിള്ള കഴിയുന്നത് പഴയ അതേ മുറിയില്*

    തിരുവനന്തപുരം: ഇടമലയാര്* കേസില്* ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്*ട്രല്* ജയിലില്* എത്തിച്ച മുന്* മന്ത്രി ആര്*.ബാലകൃഷ്ണപിള്ളയ്ക്ക് എ ക്ലാസ് സൗകര്യം ലഭ്യമാക്കി.എ ക്ലാസിന് അര്*ഹതയില്ലെന്ന് ഇടമലയാര്* കോടതി വ്യക്തമാക്കിയിരുന്നെങ്കിലും ജയില്* മാന്വല്* അനുസരിച്ച് ജനപ്രതിനിധിയെന്ന നിലയിലാണ് അദ്ദേഹത്തിനായി എ.ക്ലാസ് സൗകര്യം നല്*കിയത്. സി 5990 ആണ് ജയില്* അധികൃതര്* പിള്ളയ്ക്ക് നല്*കിയ കണ്*വിക്ട് നമ്പര്*. തടവുമുറിയില്* അദ്ദേഹം തനിച്ചാണ്.

    മുമ്പ് ഗ്രാഫൈറ്റ് കേസില്* ശിക്ഷിക്കപ്പെട്ടപ്പോള്* കിടന്ന അതേമുറിയില്*ത്തന്നെയാണ് പിള്ള എത്തിയിരിക്കുന്നത്. ഇടമലയാര്* കേസില്* ഇതിന് മുമ്പ് ഒരാഴ്ച ശിക്ഷക്കപ്പെട്ടപ്പോള്* കിടന്നതും ഇതേമുറിയില്* ആയിരുന്നു. അദ്ദേഹത്തിന് കട്ടിലും മെത്തയും തലയിണയും അനുവദിച്ചിട്ടുണ്ട്.

    മുറിയില്* യൂറോപ്യന്* ക്*ളോസറ്റും 24 മണിക്കൂര്* ജലവിതരണവും ഫാനും ഉണ്ട്. അദ്ദേഹത്തിനു പുസ്തകം വായിക്കാന്* ഒരു മേശയും കസേരയും മുറിയിലിട്ടുകൊടുക്കുകയും ചെയ്തു.

    ബാലകൃഷ്ണപിള്ളയ്ക്ക് എ ക്ലാസ് നല്*കേണ്ടിവരുമെന്ന നിഗമനത്തില്* ജയില്* അധികൃതര്* നേരത്തേ തന്നെ ആശുപത്രി ബ്ലോക്കിലെ പ്രത്യേക മുറി അദ്ദേഹത്തിനായി ഒരുക്കിയിരുന്നു. എ ക്ലാസ് തടവുകാര്*ക്കാണ് സാധാരണ ഈ മുറി നല്*കാറ്.

    ബാലകൃഷ്ണപിള്ളയ്*ക്കൊപ്പം ശിക്ഷിക്കപ്പെട്ട സജീവന് എ.ക്ലാസ് നല്*കിയിട്ടില്ല. മൊബൈല്* ഫോണ്* അകത്ത് അനുവദിക്കില്ലെന്നു ജയില്* അധികൃതര്* അറിയിച്ചു. പിള്ളയെ ജയില്* യൂണിഫോം ധരിപ്പിച്ചില്ല അദ്ദേഹത്തിന് സ്വന്തം വസ്ത്രങ്ങള്* തന്നെയാണ് കൊടുത്തുവിട്ടത്. ഒപ്പം ദിവസവും കഴിയ്ക്കുന്ന മരുന്നുകളും മറ്റും നല്*കിയിട്ടുണ്ട്.

    മുറിയില്* എത്തിയപ്പോള്* തന്നെ ജയില്* ഡോക്ടര്* പിള്ളയെ വിശദമായി പരിശോധിച്ചു. ഇസിജിയും രേഖപ്പെടുത്തി. തുടര്*ന്നു പിള്ളയുടെ അഭ്യര്*ഥനപ്രകാരം ഡോക്ടര്* നിര്*ദേശിച്ചതനുസരിച്ച് അത്താഴത്തിനു കഞ്ഞിയും പയറും പപ്പടവും നല്*കി. ഈ ബ്*ളോക്കില്* പ്രത്യേക അടുക്കള പ്രവര്*ത്തിക്കുന്നുണ്ട്.

    നേരത്തെ ഇടമലയാര്* കേസില്* ശിക്ഷിക്കപ്പെട്ട 2001 മാര്*ച്ചിലാണു പിള്ള ഇവിടെ ഒരാഴ്ച തടവില്* കഴിഞ്ഞത്. അന്നു വെല്*ഫെയര്* ഓഫിസറുടെ അസിസ്റ്റന്റ് എന്ന ജോലിയാണു നല്*കിയത്. പകല്* മുഴുവന്* സന്ദര്*ശകര്* എത്തുന്ന വെല്*ഫെയര്* ഓഫിസറുടെ മുറിയില്* തന്നെ പ്രത്യേക ഇരിപ്പിടവും നല്*കി.

    ഇക്കുറി കഠിന തടവിനു ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് ഏതു ജോലി നല്*കണമെന്നു തീരുമാനിച്ചിട്ടില്ല. കിട്ടുന്ന വേതനത്തിന്റെ മൂന്നിലൊന്നു തിരിച്ചടച്ചാല്* ഒരു വര്*ഷത്തെ തടവു ശിക്ഷയില്* രണ്ടു മാസം വരെ ഇളവു ലഭിക്കുമെന്ന് അധികൃതര്* സൂചിപ്പിച്ചു.





Working...
X