റാഞ്ചി: ഏഷ്യന്‍* ഗെയിംസ് സ്വര്*ണമെഡല്* ജേതാവ് ഒളിംപ്യന്‍* സുരേഷ് ബാബു (58) റാഞ്ചിയില്‍* അന്തരിച്ചു. ദേശീയ ഗെയിംസില്‍* മത്സരിക്കുന്ന കേരള ടീമിന്റെ സംഘത്തലവനായിട്ടാണ് റാഞ്ചിയില്‍* എത്തിയത്. കരള്‍*രോഗമാണ് മരണകാരണം. ശനിയാഴ്ച രാവിലെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍*ന്ന് അദ്ദേഹത്തെ റാഞ്ചി ഇന്‍*സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍* സയന്*സസില്* പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മര്*ദം കുറഞ്ഞുപോയതോടെ സ്ഥിതി വഷളായി. ഉച്ചയോടെ നില തീര്*ത്തും മോഷമായി രണ്ടരയോടെ മരണം സ്ഥിരീകരിച്ചു.
തുടര്‍*ച്ചയായ രണ്ട് ഏഷ്യന്‍* ഗെയിംസുകളില്‍* പങ്കെടുത്ത് വ്യത്യസ്ത ഇനങ്ങളില്‍* മെഡല്‍* നേടിയിട്ടുള്ള അപൂര്*വ താരങ്ങളില്‍* ഒരാളാണ് സുരേഷ് ബാബു. 1974 ലില്‍* തെഹ്*റാന്‍* ഏഷ്യന്‍* ഗെയിംസില്‍* ഡെക്*ലാത്തണില്* വെങ്കലവും 78 ല്‍* ബാങ്കോക്ക് ഗെയിംസില്‍* സ്വര്*ണമെഡലും നേടി.
1953 ല്‍* കൊല്ലത്തായിരുന്നു സുരേഷ് ബാബു ജനിച്ചത്. 1973 ല്‍* ഹൈജംപില്‍* ദേശീയ ചാമ്പ്യനായി. പിന്നീട് തുടര്‍*ച്ചയായി ആറ് വര്*ഷക്കാലവും ചാമ്പ്യന്‍*പട്ടം നിലനിര്*ത്തി.
കേരളം കണ്ട എക്കാലത്തേയും മികച്ച പുരുഷ അത്*ലറ്റുകളില്‍* ഒരാളായ സുരേഷ് ബാബു ഇന്ത്യന്‍* ദേശീയ ടീമിന്റെ പരിശീലകനായും പ്രവര്*ത്തിച്ചിട്ടുണ്ട്.
മൃതദേഹം ഹെലികോപ്റ്ററില്‍* ദില്ലിയിലോ കൊല്*ക്കത്തിയിലോ എത്തിച്ചശേഷം അവിടെ നിന്നും ശനിയാഴ്ച തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍* നടത്തുകയാണ്.