ജയസൂര്യയുടെ പയ്യന്*സ് ഹിറ്റാകുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജയസൂര്യയുടെ പയ്യന്*സ് ഹിറ്റാകുന്നു

    ജയസൂര്യ നായകനായ ലിയോ തദേവൂസിന്റെ പയ്യന്*സിന് മികച്ച പ്രതികരണം. ലാല്*, ജയസൂര്യ എന്നിവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. നായികയായി വന്ന അഞ്ജലിയും കഥാപാത്രത്തോട് നീതി പുലര്*ത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. തിരക്കഥയാണ് ചിത്രത്തിലെ യഥാര്*ഥ ഹീറോയെന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്* പറയുന്നത്. വളരെ ലളിതമായ കഥാമൂഹൂര്*ത്തങ്ങളാണ് ചിത്രത്തിലുള്ളത്. ഒരു പ്രണയകഥ നേരേ ചൊവ്വേ പറഞ്ഞിരിക്കുന്നു അതില്* വിജയം കാണാന്* അണിയറക്കാര്*ക്ക് കഴിയുകയും ചെയ്തിരിക്കുന്നു.

    കഥപറയുന്ന രീതി ലളിതമാണെന്നതുതന്നെയാണ് അതിന് ആകര്*ഷകത്വം വര്*ധിപ്പിക്കുന്നതും. ഇപ്പോഴത്തെ റിപ്പോര്*ട്ടുകള്* അനുസരിച്ച് പയ്യന്*സ് ഹിറ്റ് ചാര്*ട്ടില്* കയറുമെന്നാണ് സൂചന. റിലീസ് ചെയ്ത തിയേറ്ററുകളിലെല്ലാം കുടുംബങ്ങളാണ് പ്രധാന പ്രേക്ഷകര്*.

    സുരാജ് വെഞ്ഞാറമൂടും ഗിന്നസ് പക്രുവും ചേര്*ന്നുള്ള കോമഡി നമ്പറുകള്* പ്രേക്ഷകരെ രസിപ്പിക്കുന്നതാണ്. അല്*ഫോണ്*സ് ഈണം നല്*കിയ ഗാനങ്ങളും മോശമായില്ല.

    അടിപൊളിപ്പയ്യന്*സായ റേഡിയോ ജോക്കി, ജോസിയെന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ജോസിയുടെ അമ്മ പത്മയായി രോഹിണിയും അച്ഛന്* ജോണ്* വര്*ഗീസായി ലാലും അഭിനയിക്കുന്നു. .ജോസി ജോലി ചെയ്യുന്ന റേഡിയോ സ്*റ്റേഷനിലെ സൌണ്ട് എഞ്ചിനീയര്* സീമയുടെ റോളിലാണ് അഞ്ജലി എത്തുന്നത്.

    ലിയോ തദേവൂസിന്റെ രണ്ടാമത്തെ ചിത്രമാണ് പയ്യന്*സ്. പച്ചമരത്തണലില്* ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. നല്ല ചിത്രമായിരുന്നുവെങ്കിലും അത് വേണ്ടത്ര ശ്രദ്ധനേടിയിരുന്നില്ല. എന്തായാലും പയ്യന്*സ് തദേവൂസിന് വഴിത്തിരിവാകുമെന്ന് കരുതാം.





Working...
X