തിരുവനന്തപുരം മുന്* ജയില്* മന്ത്രി അഴിമതി കേസില്* ശിക്ഷിയ്ക്കപ്പെട്ട് ജയിലിലെത്തുകയെന്ന വിധി വൈപര്യത്തിനാണ് ബാലകൃഷ്ണ പിള്ളയിലൂടെ പൂജപ്പുര ജയില്* ഇപ്പോള്* സാക്ഷ്യം വഹിയ്ക്കുന്നത്. കോടതി വിധി വന്നതിന് ശേഷവും മുഖത്ത് പ്രസന്നമുഖഭാവം നിലനിര്*ത്താന്* കഴിഞ്ഞിരുന്ന ബാലകൃഷ്ണ പിള്ളയ്ക്ക് പക്ഷേ ജയിലില്* ആ പ്രസന്നത നിലനിര്*ത്തുവാന്* കഴിയുന്നില്ല. ഉറ്റവരെ വേര്*പിരിഞ്ഞിരിയ്ക്കുന്നതിന്റെ ദുഖം അദ്ദേഹത്തിന്റെ മുഖത്ത് നിറയുന്നുണ്ട്. എപ്പോഴും ആള്*ക്കൂട്ടവും പരിചാരകരും നിറഞ്ഞുനിന്ന വീട്ടില്* നിന്നും ജയിലിലെത്തിയ പിള്ളയ്ക്ക് ജയില്* ജീവനക്കാര്* മാത്രമാണ് കൂട്ട്. ആദ്യ ദിനം രാത്രി കഞ്ഞിയും പയറും പപ്പടവും കഴിച്ചു കിടന്ന പിള്ള രണ്ടാം ദിനം രാവിലെ ഡോക്ടറുടെ നിര്*ദ്ദേശപ്രകാരം ഒരു ഗ്*ളാസ് പാലും ഏത്തപ്പഴവുമാണ് കഴിച്ചത്. സാധാരണയായി ജയിലില്* രാവിലെ ദിവസവും എല്ലാവര്*ക്കും നല്*കുന്നത് ചപ്പാത്തിയാണ്. ദിവസവും കഴിക്കുന്ന മരുന്നുകളും അദ്ദേഹം കഴിയ്ക്കുന്നുണ്ട്. ജയിലില്* വരുത്തുന്ന ഇംഗ്*ളീഷ്, മലയാളം പത്രങ്ങളൊക്കെ രാവിലെ പിള്ളയ്ക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്.
പൂജപ്പുര ജയിലിലെ ഈ വിവിഐപിയെ സന്ദര്*ശിയ്ക്കാന്* കഴിഞ്ഞ ദിവസം വന്* തിരക്കാണ് അനുഭവപ്പെട്ടത്. നടന്* കൂടിയായ മകന്* ഗണേഷ്*കുമാര്* എം.എല്*.എയുടെ സുഹൃത്തുക്കളായ ചലച്ചിത്ര പ്രവര്*ത്തകരായിരുന്നു പിള്ളയുടെ പ്രധാന സന്ദര്*ശകര്*. നടന്മാരായ ബൈജു, പൂജപ്പുര രാധാകൃഷ്ണന്* തുടങ്ങി സീരിയല്*സിനിമാ രംഗത്തെ ഒട്ടേറെ പേര്* പിള്ളയെ കാണാന്* എത്തിയിരുന്നു.
കൊട്ടാരക്കരയിലേയും പത്തനാപുരത്തേയും കേരള കോണ്*ഗ്രസ് പ്രവര്*ത്തകരുടെ സംഘവും പിള്ളയെ സന്ദര്*ശിച്ചു. വൈകുന്നേരം നാലരയോടെ പിള്ളയുടെ ഭാര്യ വത്സലയും മക്കളായ ഉഷയും ബിന്ദുവും ആറ്റുകാല്* പൊങ്കാല പ്രസാദവുമായി ജയിലിലെത്തി. ഡെപ്യൂട്ടി ജയിലറുടെ മുറിയില്*വച്ച് മൂവരും പിള്ളയെ കണ്ട് പ്രസാദം നല്*കി. തടവുകാരനാണെന്നുള്ള നിയന്ത്രണമൊന്നും പിള്ളയുടെ കാര്യത്തില്* വേണ്ടെന്ന നിലപാടിലാണ് ജയില്* അധികൃതര്*. അവധി ദിവസങ്ങളില്* സന്ദര്*ശകരെ ജയിലില്* പ്രവേശിപ്പിക്കാറില്ല.. വീട്ടില്*നിന്നുള്ള ഉച്ചഭക്ഷണം നിശ്ചിത സമയത്തുതന്നെ എത്തി.
സാധാരണ തടവുകാര്* ആഭരണങ്ങള്* ധരിക്കാന്* പാടില്ലെന്നാണ് നിബന്ധനയെങ്കിലും താന്* സ്ഥിരമായി അണിയുന്ന വൈരമോതിരം ഊരിമാറ്റാന്* പിള്ള തയാറല്ല. പിള്ളയുടെ കൈയില്*നിന്ന് ഊരാന്* കഴിയുന്നില്ലെന്നാണ് ജയില്* അധികൃതര്* പറയുന്നത്.
തത്കാലം വീട്ടില്* നിന്നുകൊണ്ടുവന്ന വസ്ത്രങ്ങള്* തന്നെയാണ് അണിയുന്നത്. ജയില്* വസ്ത്രം ഖദറാണ്. പിള്ള സാധാരണ ഉപയോഗിക്കുന്നത് ഖദര്* തന്നെയാമ്. പക്ഷേ, ജയില്* വസ്ത്രങ്ങളില്* ജയില്* നമ്പര്* തുന്നിച്ചേര്*ത്തിട്ടുണ്ടാകും. സി.5990 എന്നതാണ് പിള്ളയുടെ ജയില്* നമ്പര്*. പിള്ളയുടെ വസ്ത്രത്തില്* തത്കാലം അതില്ല. അതുകൊണ്ട് ജയില്* വേഷം കൊടുക്കണോ പിള്ളയുടെ സ്വന്തം വസ്ത്രത്തില്* അത് തുന്നിച്ചേര്*ക്കുമോ എന്നകാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.