ആത്മഹത്യയ്ക്ക് അനുവാദം തേടി വിധവകള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആത്മഹത്യയ്ക്ക് അനുവാദം തേടി വിധവകള്*

    ജയ്പുര്*: കൊള്ളക്കാരെക്കൊണ്ട് പൊറുതി മുട്ടിയ മൂന്ന് വിധവകള്* മരിക്കാന്* അനുവദാം തേടി. രാജസ്ഥാന്*കാരായ മൂന്നു സ്ത്രീകളാണ് മുഖ്യമന്ത്രി അശോക്് ഗെലോട്ടിനെ കണ്ടാണ് ഇവര്* ജീവന്* അവസാനിപ്പിക്കാന്* അനുമതി തേടിയിരിക്കുന്നത്. മൂവരുടെയും ഭര്*ത്താക്കന്മാരെ കൊലപ്പെടുത്തിയതും കൊള്ളക്കാരാണ്.

    ധോള്*പുര്* ജില്ലയില്*നിന്നുള്ള പീതം ഭായ്, ഗുഡ്ഡി, രാംറിഷി എന്നീ സ്ത്രീകളാണു ശനിയാഴ്ച ദൗസ എം.പി. കിരോരി മീണയ്*ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്*കിയത്.

    കൊള്ളക്കാരുടെ കൈകൊണ്ട് മരിക്കുന്നതിനേക്കാള്* ഭേദമായതിനാലാണു ജീവിതം സ്വയം അവസാനിപ്പിക്കാന്* ആഗ്രഹിക്കുന്നതെന്ന് പരാതിയില്* പറയുന്നു. ഇപ്പോള്* കൊള്ളക്കാര്* തങ്ങളെയും ഭീഷണിപ്പെടുത്തുകയാണെന്നും സ്ഥലത്തെ പോലീസുദ്യോഗസ്ഥരെയും മറ്റും കണ്ട് പരാതി നല്*കിയിട്ടും ഫലമുണ്ടായില്ലെന്നും ഇവര്* പറയുന്നു.

    കൊള്ളക്കാര്* ആവശ്യപ്പെട്ട നിര്*ബന്ധ പിരിവു നല്*കാന്* പണമില്ലാതിരുന്നതുകൊണ്ടും പോലീസിനു മൊഴി നല്*കിയതുകൊണ്ടുമാണ് ഇവരുടെ ഭര്*ത്താക്കന്മാരെ വധിച്ചത്. അവര്* ഖനിത്തൊഴിലാളികളായിരുന്നു.

    ഗെലോട്ട് സ്ഥലത്തില്ലാത്തതിനാല്* ഓഫീസിലെ ഉദ്യോഗസ്ഥര്*ക്ക് പരാതി കൈമാറി. പിന്നീട് ആഭ്യന്തരമന്ത്രി ശാന്തി ദാരിവാളിനെയും ഇവര്* സന്ദര്*ശിച്ചു.





Working...
X