മാദകനൃത്തം: കോണ്*ഗ്രസ് അന്വേഷണത്തിന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാദകനൃത്തം: കോണ്*ഗ്രസ് അന്വേഷണത്തിന്

    ലഖ്*നൊ: കോണ്*ഗ്രസ് പാര്*ട്ടി സംഘടിപ്പിച്ച പരിപാടിയില്* മദാക നൃത്തം അരങ്ങേറിയത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം അന്വേഷണം നടത്തുന്നു. യുപിസിസി പ്രസിഡന്റ് റീത്ത ബഹുഗുണ ജോളിയ്ക്ക് നല്*കിയ സ്വീകരണയോഗത്തിലാണ് മാദക നൃത്തം അരങ്ങേറിയത്.

    കോണ്*ഗ്രസിനെ പ്രകീര്*ത്തിക്കുന്ന ഗാനങ്ങള്*ക്കാണ് അല്*വസ്ത്രധാരികളായ നര്*ത്തകികള്* ചുവടുവച്ചത്. ലഖ്*നൊവിനടുത്ത ഭുനേര ഗ്രാമത്തിലെ കോണ്*ഗ്രസ് പ്രവര്*ത്തകനായ ചൗധരി ഗജയ് സിങാണ് പരിപാടി സംഘടിപ്പിച്ചത്.

    സംഭവം വിവാദമായ സാഹചര്യത്തില്* സഹറന്*പൂരില്* നിന്നുള്ള മുന്* നിയമസഭാംഗമായ ഗാജേ സിംഗിന് സംസ്ഥാന നേതൃത്വം കാരണം കാണിക്കല്* നോട്ടീസ് അയച്ചിരിക്കുകയാണിപ്പോള്*. ഗാജേ സിംഗി ആയിരുന്നു സ്വീകരണം സംഘടിപ്പിച്ചത്.

    റീത്ത ബഹുഗുണ ജോഷി തന്നെയാണ് സിങിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഫെബ്രുവരി 16നാണ് സംഭവം നടന്നത്. എന്നാല്* മുതിര്*ന്ന നേതാക്കള്* എത്തുന്നതിന് മുമ്പായിരുന്നു നൃത്തമെന്നാണ് ചടങ്ങില്* പങ്കെടുത്ത ചിലര്* പറയുന്നത്.

    എന്നാല്* യു.പി കോണ്*ഗ്രസ് പ്രസിഡന്റ് ഉള്*പടെയുള്ള മുതിര്*ന്ന നേതാക്കള്* ഐറ്റം ഡാന്*സ് ആസ്വദിച്ചു എന്നാണ് പ്രതിപക്ഷകക്ഷികള്* ആരോപിക്കുന്നത്.

    മുന്* കോണ്*ഗ്രസ് എം പി സെയ്ദുജമ, ഉത്തര്*ഖണ്ഡ് ന്യൂനപക്ഷവിഭാഗം അധ്യക്ഷന്* റാവു ഷേര്* ബഹാദൂര്* സിങ് എന്നിവര്* ഡാന്*സ് നടക്കുമ്പോള്* വേദിയിലുണ്ടായിരുന്നുവെന്ന് ചില പ്രാദേശിക മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്തിരുന്നു.





Working...
X