ലാലിന്റെ സ്വപ്*നമാളിക തിയറ്ററുകളിലേക്ക?? ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലാലിന്റെ സ്വപ്*നമാളിക തിയറ്ററുകളിലേക്ക?? ?

    ഏറെ വൈകിപ്പോയ മോഹന്*ലാല്* ചിത്രം സ്വപ്*നമാളിക തിയറ്ററുകളിലേക്ക്. അടുത്ത ഏതാനും ആഴ്ചകള്*ക്കുള്ളില്* സിനിമ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്*ട്ടുകള്*. ലാല്* അഭിനയിക്കുന്നുവെന്നത് മാത്രമല്ല, മലയാളത്തിന്റെ പ്രിയ താരം ആദ്യമായി കഥയെഴുതിയ ചിത്രമെന്ന പ്രത്യേകതയുമായാണ് സ്വപ്*നമാളിക തിയറ്ററുകളിലെത്തുന്നത്. പ്രണയവും ആത്മീയതയും പശ്ചാത്തലമാവുന്ന സിനിമ ബനാറസ് ഉള്*പ്പെടെയുള്ള ഉത്തരേന്ത്യന്* നഗരങ്ങളിലാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്.

    ക്യാന്*സര്* രോഗ ചികിത്സകനായ ഡോക്ടര്* അപ്പു നായര്* എന്ന കഥാപാത്രത്തെയാണ് ലാല്* ചിത്രത്തില്* അവതരിപ്പിയ്ക്കുന്നത്. പിതാവിന്റെ മരണാനന്തര ചടങ്ങുകള്*ക്കായി ഡോക്ടര്* അപ്പു ബനാറസിലെത്തുന്നു. അവിടെ വെച്ച് വിദേശിയായ ഇല്യാനയെന്ന യുവതിയെ അപ്പു പരിചയപ്പെടുന്നതോടെയാണ് സ്വപ്*നമാളികയുടെ കഥ ചുരുള്* നിവരുന്നത്.

    സുരേഷ് ബാബു തിരക്കഥയൊരുക്കിയ സ്വപ്*നമാളികയുടെ സംവിധായകന്* ദേവരാജനാണ്. അണിയറപ്രവര്*ത്തകര്*ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്* മൂലം സ്വപ്*നമാളികയുടെ ഷൂട്ടിങ് പലപ്പോഴും തടസ്സപ്പെട്ടിരുന്നു.





Working...
X