തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്*ക്കെ മുന്നണി പ്രതിരോധത്തിലായതിന്റെ പശ്ചാത്തലത്തില്* യുഡിഎഫ് യോഗം ചേരുന്നു. രാഷ്ട്രീയ വിവാദങ്ങളും മറ്റും യോഗത്തില്* വിലയിരുത്തും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവനകള്* അരുതെന്ന നിര്*ദേശം യോഗത്തില്* ഉയരാന്* ഇടയുണ്ട്.യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗമാണ് ഇന്നു മൂന്നിനു കന്റോണ്*മെന്റ് ഹൌസില്* ചേരുന്നത്. തുടര്*ന്ന് 24നു യുഡിഎഫ് ഉന്നതാധികാര സമിതിയും ചേരും. മുന്നണിയിലെ പ്രധാന പാര്*ട്ടിയായ മുസ്ലീം ലീഗ് ജനറല്* സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അകപ്പെട്ട ഐസ്*ക്രീം കേസിന്റെ പശ്ചാത്തലത്തില്* യുഡിഎഫ് യോഗം നേരത്തെ മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ യുഡിഎഫിലെ പ്രധാന കക്ഷിയുടെ നേതാവായ ആര്* ബാലകൃഷ്ണ പിള്ള ജയിലിലായി. ടിഎം ജേക്കബിന്റെ കുരിയാര്*കുറ്റി-കാരപ്പാറ കേസ് വീണ്ടും സജീവമായി. പാമോയില്* കേസില്* പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടിയുടെ പേരു തന്നെ വലിച്ചിഴയ്ക്കപ്പെടുന്ന സാഹചര്യവും ഉണ്ടായി.
ഇതിനൊക്കെ പുറമെ കോണ്*ഗ്രസ് നേതാവ് കെ. സുധാകരന്റെ കൊട്ടാരക്കര പ്രസംഗവും അബ്ദുള്ളക്കുട്ടിയുടെ പെരുമാറ്റവും യുഡിഎഫിനെ വിഷമിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്* തൊടുപുഴ സീറ്റ് സംബന്ധിച്ച് ദില്ലിയില്* കെഎം മാണി നടത്തിയ പ്രസ്താവന ഇടുക്കിയില്* കോണ്*ഗ്രസും കേരള കോണ്*ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്* വന്* തിരിച്ചടി നേരിട്ടിരുന്ന ഇടതുമുന്നണി ഈ സംഭവങ്ങളൊക്കെ നിയമസഭാ തിരഞ്ഞെടുപ്പില്* ആയുധമാക്കാന്* ഒരുങ്ങുകയാണ്. ഇതിനെ എങ്ങനെ മറികടക്കാം എന്നതായിരിക്കും യുഡിഎഫ് നേതൃയോഗത്തിന്റെ പ്രധാന ചര്*ച്ച.