യൂത്തന്*മാരുടെ പോര് മറ്റുജില്ലകളിലേക?? ?കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യൂത്തന്*മാരുടെ പോര് മറ്റുജില്ലകളിലേക?? ?കും

    കൊച്ചി: പിജെ ജോസഫിന്റെ സ്ഥാനാര്*ത്ഥിത്വത്തെ ചൊല്ലി യൂത്ത് കോണ്*ഗ്രസ്-കേരള കോണ്*ഗ്രസ് തെരുവ് യുദ്ധം മറ്റു ജില്ലകളിലേക്കും. യൂത്ത് കോണ്*ഗ്രസ് യൂത്ത് ഫ്രണ്ട് പ്രവര്*ത്തകര്* കഴിഞ്ഞ ദിവസം തൊടുപുഴയില്* ഏറ്റുമുട്ടിയതിനു പിന്നാലെ ഞായറാഴ്ച കൊച്ചിയില്* യൂത്ത് കോണ്*ഗ്രസുകാര്* കെ.എം. മാണിയുടെ കോലം കത്തിച്ചു. ഈരാറ്റുപേട്ടയിലും യൂത്ത് കോണ്*ഗ്രസ് പ്രവര്*ത്തകര്* മാണി ഗ്രൂപ്പിനെതിരേ തെരുവിലിറങ്ങി. കാഞ്ഞിരപ്പള്ളിയില്* യൂത്ത്ഫ്രണ്ട് പ്രവര്*ത്തകര്* ഇതിനെതിരേ പ്രകടനം നടത്തി.

    പിജെ ജോസഫിനെ യുഡിഎഫ് സ്ഥാനാര്*ഥിയായി അംഗീകരിയ്ക്കില്ലെന്ന നിലപാടിലാണ് യൂത്ത് കോണ്*ഗ്രസ്. തൊടുപുഴയില്* പി.ജെ. ജോസഫിനെയും കോതമംഗലത്ത് ടി.യു. കുരുവിളയെയും സ്ഥാനാര്*ഥികളായി അംഗീകരിക്കില്ലെന്നു കാണിച്ച് അടുത്ത ദിവസം തന്നെ യൂത്ത് കോണ്*ഗ്രസ് എറണാകുളം പാര്*ലമെന്റ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കുമെന്ന് സൂചനകളുണ്ട്. ഇതേ മാതൃക മധ്യ കേരളത്തിലെ മറ്റു യൂത്ത്*കോണ്*ഗ്രസ് പാര്*ലമെന്റ് മണ്ഡലം കമ്മിറ്റികളും സ്വീകരിക്കുമെന്നു സംഘടനാ നേതാക്കള്* അറിയിച്ചു.

    അതിനിടെ കേരള കോണ്*ഗ്രസിനെതിരായ പ്രതിഷേധത്തില്* സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ തങ്ങള്*ക്കു ലഭിക്കുന്നില്ലെന്ന പരാതി യൂത്ത് കോണ്*ഗ്രസ് നേതൃത്വത്തിനുണ്ട്.





Working...
X