കൊച്ചി: ഐപിഎല്* കൊച്ചി ടീമില്* കളിയ്ക്കാന്* ഒരു മലയാളി താരം കൂടി കരാര്* ഒപ്പിട്ടു. കേരള രഞ്ജി താരവും ഇടംകൈയ്യന്* സ്പിന്നറും ബാറ്റ്*സ്മാനുമായ പി പ്രശാന്താണ് കൊച്ചി ടീമായ ഇന്*ഡി കമാന്*ഡോസുമായി കരാറിലെത്തിയത്. ടീമിലെത്തുന്ന മൂന്നാമത്തെ മലയാളി താരമാണ് പ്രശാന്ത്. 30 ലക്ഷം രൂപയ്ക്ക് രണ്ടു വര്*ഷത്തേയ്ക്കാണ് കരാര്*. ദക്ഷിണ റയില്*വേയുടെ ക്യാപ്റ്റന്* കൂടിയായ പ്രശാന്ത്, 2006 ല്* ഗോവയ്*ക്കെതിരെയാണ് ഫസ്റ്റ് ക്ലാസ് മല്*സരത്തില്* അരങ്ങേറ്റം കുറിച്ചത്. 17 കളികളില്* നിന്ന് 27 റണ്*സ് ശരാശരിയില്* 464 റണ്*സ് നേടിയിട്ടുണ്ട്. 17 വിക്കറ്റും വീഴ്ത്തി.
തിരുവനന്തപുരം സ്വദേശിയാണ് പ്രശാന്ത്. ശ്രീശാന്തിനു പുറമേ കേരള രഞ്ജി ടീം ക്യാപ്റ്റന്* റൈഫി വിന്*സന്റ് ഗോമസും കൊച്ചി ടീമുമായി കരാര്* ഒപ്പിട്ടിരുന്നു.
തിരുവനന്തപുരം സ്വദേശിയാണ് പ്രശാന്ത്. ശ്രീശാന്തിനു പുറമേ കേരള രഞ്ജി ടീം ക്യാപ്റ്റന്* റൈഫി വിന്*സന്റ് ഗോമസും കൊച്ചി ടീമുമായി കരാര്* ഒപ്പിട്ടിരുന്നു.