തിരുവനന്തപുരം: വാത്സല്യനിധിയായ അമ്മയായും മുത്തശ്ശിയായും മലയാളത്തിന്റെ അഭ്രപാളിയില്* അരനൂറ്റാണ്ടിന് മേല്* നിറഞ്ഞുനിന്ന ആറന്മുള പൊന്നമ്മ(96) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ഇപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപ്രതിയിലായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്*പ് വീട്ടിനുള്ളില്* വീണ് വലത്തെ കാലിന് പൊട്ടലുണ്ടായതിനെത്തുടര്*ന്നാണ് ആശുപത്രിയില്* പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയിരുന്നു. ഇടയ്ക്ക് ന്യുമോണിയ ബാധിച്ചെങ്കിലും ഭേദമായി. തിങ്കളാഴ്ച ഡിസ്ചാര്*ജ് ചെയ്യാനിരിക്കെ ശ്വാസതടസ്സത്തെ തുടര്*ന്നാണ് നില വഷളായത്. . മരണസമയത്തു കൊച്ചുമക്കള്* ഉള്*പ്പെടെ ബന്ധുക്കള്* എല്ലാവരുമുണ്ടായിരുന്നു. സംസ്*കാരം ചൊവ്വാഴ്ച അഞ്ചിനു തൈക്കാട് ശാന്തികവാടത്തില്* ഔദ്യോഗിക ബഹുമതികളോടെ നടക്കും.
അഞ്ഞൂറിലേറെ സിനിമകളില്* അഭിനയിച്ച ആറന്മുള പൊന്നമ്മ മലയാളികളുടെ മനസ്സിലെ ഐശ്വര്യം വഴിയുന്ന സ്*നേഹമയിയായ മുത്തശ്ശിയായിരുന്നു. മലയാളസിനിമയിലെ പരമോന്നത ബഹുമതിയായ ജെ സി ദാനിയേല്* അവാര്*ഡ് ഉള്*പ്പെടെ നിരവധി പുരസ്*കാരങ്ങള്* നേടി
ആശുപത്രിയില്*നിന്ന് ജഗതിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം പിന്നീട് സുരേഷ് ഗോപിയുടെ ശാസ്തമംഗലത്തെ വസതിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പകല്* ഒന്നുമുതല്* നാലുവരെ ടാഗോര്* തീയറ്ററില്* പൊതുദര്*ശനത്തിന് വയ്ക്കും. നാലിനു ശേഷം തൈക്കാട് ശാന്തികവാടത്തിലേക്കു വിലാപയാത്ര.
അവസാന നാളുകളില്* കൊച്ചുമകള്* രാധിക സുരേഷ്*ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിലായിരുന്നു താമസം.
പരേതനായ കൃഷ്ണപിള്ളയാണു ഭര്*ത്താവ്. മക്കള്*: പരേതരായ രാജമ്മ, ഡോ. രാജശേഖരന്* പിള്ള. മരുമക്കള്*: ഇന്ദിര, പരേതനായ വിശ്വനാഥന്* നായര്*. ആറന്മുള മാലേത്ത് കേശവപിള്ളയുടെ മകളായി 1915ല്* ജനിച്ച പൊന്നമ്മ നാടകരംഗത്തു നിന്നു 34ാം വയസ്സിലാണു സിനിമയില്* എത്തിയത്. ശശിധരനായിരുന്നു ആദ്യചിത്രം. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്*കാരം (കഥാപുരുഷന്*), സമഗ്ര സംഭാവനയ്ക്കു ജെ.സി. ഡാനിയല്* അവാര്*ഡ്, പ്രേംനസീര്* അവാര്*ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.