അഹമ്മദാബാദ്: ഗുജറാത്ത് കൊലപാതകത്തിന് വഴിമരുന്നിട്ട ഗോധ്ര കൂട്ടക്കൊലക്കേസില്* അഹമ്മദാബാദ് പ്രത്യേകകോടതി ചൊവ്വാഴ്ച വിധി പറയും. 2002ല്* ഗുജറാത്തിലെ ഗോന്ധ്രയില്* സബര്*മതി എക്*സ്പ്രസിന് തീവച്ച് 59 പേരെ കൊലപ്പെടുത്തിയ കേസില്* 99 പേര്*പ്രതികളാണ്. ഗോദ്രകേസില്* വിധി പറയുന്നതിനുള്ള സ്*റ്റേ സുപ്രീംകോടതി ഒക്*ടോബറില്*നീക്കിയിരുന്നു. വിധി പറയുന്നതിന്റെ പശ്ചാത്തലത്തില്*് സംസ്ഥാനത്തുടനീളം അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങള്*ഏര്*പ്പെടുത്തിയിട്ടുണ്ട്. 2002 ഫെബ്രുവരി 27 നാണ് സബര്*മതി എക്*സ്പ്രസിന്റെ എസ് സിക്*സ് കോച്ചിന് തീപിടിച്ച് കര്*സേവകരും തീര്*ത്ഥാടകരുമടക്കം 59 പേര്*കൊല്ലപ്പെട്ടത്. ട്രെയിനില്*െ പട്രോളൊഴിച്ച് തീവച്ചതാണെന്ന് നരേന്ദ്ര മോഡി സര്*ക്കാര്*നിയോഗിച്ച ജസ്റ്റിസ് നാനവതി കമ്മീഷനും സംഭവം അപകടമായിരുന്നുവെന്ന് കേന്ദ്രസര്*ക്കാര്*നിയോഗിച്ച ജസ്റ്റിസ് യു.സി. ബാനര്*ജി കമ്മീഷനും റിപ്പോര്*ട്ട് നല്*കിയിരുന്നു. സുപ്രീം കോടതിയുടെ മേല്*നോട്ടത്തില്* സിബിഐ മുന്*ഡയറക്ടര്*ആര്*.കെ.രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകകോടതി വിധി പറയുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് എസ്.ഐ.ടി അന്വേഷിച്ച 9 പ്രധാനകേസുകളിലൊന്നാണ് ഗോന്ധ്ര. കേസിലെ 99 പ്രതികളില്*5 പേര്*പ്രായപൂര്*ത്തിയാകാത്തവരാണ്. സബര്*മതി ജയിലില്*നടന്ന സാക്ഷിവിസ്താരവും വിചാരണയും കഴിഞ്ഞ സെപ്തംബറിലാണ് പൂര്*ത്തിയാക്കിയത്.

