കൊച്ചി പ്രശസ്ത മാധ്യമനിരൂപകനും മുന്* എം.പി.യുമായ സെബാസ്റ്റിയന്* പോള്* ഇന്ത്യാവിഷന്* ചീഫ് എഡിറ്റര്* പദവിയിലേക്ക്. തിങ്കളാഴ്ച ചേര്*ന്ന ചാനല്* ഡയറക്ടര്* ബോര്*ഡിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ലീഗ് ചാനലെന്ന പരിവേഷവുമായി പ്രവര്*ത്തനം ആരംഭിച്ച ഇന്ത്യാവിഷന്* മുസ്ലീം ലീഗിനെ പ്രതിസന്ധിയിലാക്കിയ റിപ്പോര്*ട്ടുകളിലൂടെയാണ് കേരളത്തിലെ മാധ്യമരംഗത്ത് നിറഞ്ഞുനിന്നത്. ഇപ്പോള്* ഇടതുപക്ഷ സഹയാത്രികനായ സെബാസ്റ്റ്യന്* പോള്* ചാനലിന്റെ തലപ്പത്തേക്ക് വരുന്നതെന്നും ഏറെ ശ്രദ്ധേയമാണ്.
പ്രശസ്ത സാഹിത്യകാരനായ എംടി വാസുദേവന്* നായരുടെ പേരും ചാനല്* ബോര്*ഡ് യോഗം പരിഗണിച്ചിരുന്നു. എന്നാല്* കൃത്യതയാര്*ന്ന മാധ്യമ നിരൂപണവും ദീര്*ഘകാലത്തെ പത്രപ്രവര്*ത്തന അനുഭവവുമാണ് സെബാസ്റ്റിയന്* പോളിനെ പദവിക്ക് അര്*ഹനാക്കിയത്. മാര്*ച്ച് ഒന്നിനാണ് ഔദ്യോഗികമായി സ്ഥാനമേല്*ക്കുന്നതെങ്കിലും ചൊവ്വാഴ്ച മുതല്* ചാനല്* ഓഫീസില്* പ്രവര്*ത്തനനിരതനാവും.
ചാനലിന്റെ ഡിഇഒ.യായിരുന്ന നികേഷ്*കുമാര്* പുതിയ ചാനല്* ആരംഭിയ്ക്കാനായി ഇന്ത്യാവിഷന്* വിട്ടതോടെയാണ് സെബാസ്റ്റിയന്* പോള്* എത്തുന്നത്. ഇത് ചാനലിന് ഏറെ ഗുണം ചെയ്യുമെന്നാണ് ബോര്*ഡ് യോഗത്തിന്റെ വിലയിരുത്തല്*.
പൂര്*ണ്ണ അധികാരമുള്ള ചീഫ് എഡിറ്ററായാണ് അധികാരമേല്*ക്കുന്ന പോളിന് പൊതുരംഗത്ത് പ്രവര്*ത്തിക്കുന്നതിനോ മറ്റു ചാനല്* ചര്*ച്ചകളില്* പങ്കെടുക്കുന്നതിനോ തടസമില്ല. തിരഞ്ഞെടുപ്പില്* മത്സരിക്കുന്നതിനും വിലക്കില്ല.