ഗോന്ധ്ര കേസ്; 31 പേര്* കുറ്റക്കാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗോന്ധ്ര കേസ്; 31 പേര്* കുറ്റക്കാര്*

    അഹമ്മദാബാദ്: ഗുജറാത്തില്* 2002ല്* 58 പേരുടെ മരണത്തിനു കാരണമായ ഗോധ്ര ട്രെയിന്* തീവെപ്പുകേസില്* 31 പേര്* കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തി. 63 പേരെ വെറുതെ വിട്ടു. ക്രിമിനല്* ഗൂഢാലോചനയും കൊലപാതകക്കുറ്റവുമാണ് കുറ്റക്കാര്*ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസില്* മുഖ്യ ആസൂത്രകനെന്ന് ആരോപിയ്ക്കപ്പെട്ട മൗലാന ഉമര്*ജിയെ കോടതി വെറുവിട്ടു. ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ വര്*ഷം തന്നെ വിചാരണ പൂര്*ത്തിയായ കേസിന്റെ വിധി പ്രഖ്യാപിക്കുന്നതു പല കാരണങ്ങളാല്* മാറ്റിവച്ചിരുന്നു. അയോധ്യയില്* നിന്ന് മടങ്ങുകയായിരുന്ന കര്*സേവകരടക്കം 58 പേരാണ് 2002 ഫിബ്രവരി 27ന് ഗോന്ധ്ര റെയില്*വേ സ്*റ്റേഷനില്* സബര്*മതി എക്*സ്പ്രസ്സിലെ എസ്6 കോച്ച് കത്തി വെന്തുമരിച്ചത്.

    ഗുജറാത്ത് കലാപത്തിന് വഴിയൊരുക്കിയ സംഭവം നടന്ന് ഒമ്പതുവര്*ഷം കഴിഞ്ഞാണ് വിധി. 2002 മുതല്* ജയിലില്* കഴിയുന്ന 96 പ്രതികളാണ് കേസിലുള്ളത്. 2009 ജൂണില്* സബര്*മതി ജയിലിലാണ് വിചാരണ തുടങ്ങിയത്.

    സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്* നിയോഗിച്ച നാനാവതി കമ്മീഷന്* എസ് 6 കോച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണെത്തിയത്.





Working...
X