ഇന്*ഡി കമാന്റോസിന്റെ തീംസോങ് ചിത്രീകരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇന്*ഡി കമാന്റോസിന്റെ തീംസോങ് ചിത്രീകരണം

    കേരളത്തിന്റെ ഐപിഎല്* ക്രിക്കറ്റ് ടീമായ ഇന്*ഡി കമാന്*ഡോസിന്റെ തീം സോങിന്റെ ചിത്രീകരണം കൊച്ചിയില്* ആരംഭിച്ചു. പ്രമുഖ സംവിധായകന്* പ്രിയദര്*ശനാണു ദൃശ്യങ്ങള്* ഒരുക്കുന്നത്. പെരിയാര്* തീരത്തെ വരാപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിംഗ്. വരാപ്പുഴയിലെ ഗ്രാമഭംഗി, ബോട്ടുയാത്ര, വീടുകള്* തുടങ്ങിയവയുള്*പ്പെടുന്ന രംഗങ്ങള്* ചിത്രീകരിച്ചുകഴിഞ്ഞു. കളരിപ്പയറ്റിന്റെ താളമാണ് ഗാനത്തിലെ പ്രധാന ആകര്*ഷണം.

    ഗാലറിയിലെ ആരവങ്ങള്*, ആനകള്*, കളരിപ്പയറ്റ്, കഥകളി തുടങ്ങിയ രംഗങ്ങള്* കലൂര്* ജവഹര്*ലാല്* നെഹ്*റു സ്*റ്റേഡിയത്തിലാണ് ചിത്രീകരിക്കുന്നത്. രാവിലെ എട്ടരയ്ക്ക് ആരംഭിക്കുന്ന ചിത്രീകരണം വൈകുന്നേരം വരെ നീളും.

    നിലവിളക്കുമായി റിമ കല്ലിങ്ങല്* പ്രത്യക്ഷപ്പെടുന്നതോടെയാണ് പരസ്യചിത്രം തുടങ്ങുന്നത്. അതിന്റെ പ്രകാശത്തിനു പിന്നാലെ കലൂര്*സ്*റ്റേഡിയത്തിലെ പിച്ച് തെളിയുന്നു. പിന്നീട് പലപലദൃശ്യങ്ങള്* വന്നും പോയുമിരിക്കും. ഇന്*ഡി കമാന്റോസിന്റെ തീം സോങ് എന്നതിനൊപ്പം തന്നെ ഈ ഗാനം കേരളത്തിലെ ടൂറിസം മേഖലയ്ക്കും വലിയ ഗുണം നല്*കുമെന്നാണ് കരുതപ്പെടുന്നത്.

    ഔസേപ്പച്ചനാണ് സംഗീതസംവിധാനം നിര്*വ്വഹിച്ചിരിക്കുന്നത്. പ്രമുഖ പരസ്യചിത്രങ്ങള്*ക്കും പ്രിയദര്*ശന്റെ പല ഹിന്ദി ചിത്രങ്ങള്*ക്കും ഛായാഗ്രാഹണം നിര്*വഹിച്ചിട്ടുള്ള തിരു ആണു ദൃശ്യങ്ങള്* കാമറയില്* പകര്*ത്തുന്നത്. കൊളംബോയിലാണ് അടുത്ത ഷെഡ്യൂള്*. വിദേശ ക്രിക്കറ്റ് താരങ്ങള്* ഉള്*പ്പെട്ട രംഗങ്ങള്* അവരുടെ നാടുകളില്* ചിത്രീകരിക്കും.





Working...
X