തൃശൂരിന്റെ സ്വന്തം പ്രാഞ്ചിയേട്ടന്റെയും പുണ്യാളന്റെയും കഥകള്* അവസാനിയ്ക്കുന്നില്ല. തൃശൂരുകാര്*ക്ക് ഇപ്പോഴും അരിപ്രാഞ്ചിയുടെ കണ്ടുംകേട്ടും ഇപ്പോഴും മതിവരുന്നില്ല. നഗരത്തിലെ രവികൃഷ്ണ തിയറ്ററില്* 160ാം ദിവസവും കടന്ന് കുതിയ്ക്കുന്ന പ്രാഞ്ചിയേട്ടനാണെങ്കില്* പുതിയ റെക്കാര്*ഡും നേടിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വര്*ഷത്തിനിടയില്* മലയാളത്തില്* ഏറ്റവുമധികം ദിവസം പ്രദര്*ശിപ്പിച്ച ചിത്രമെന്ന ബഹുമതിയാണ് രഞ്ജിത്ത്-മമ്മൂട്ടി ചിത്രം നേടിയിരിക്കുന്നത്. സെപ്റ്റംബര്* പത്തിന് റംസാന്* ചിത്രമായാണ് പ്രാഞ്ചിയേട്ടന്* ആന്റ് ദ സെയിന്റ് തിയറ്ററുകളിലെത്തിയത്.
ഒട്ടേറെ പുരസ്*കാരങ്ങള്* ഇതിനോടകം നേടിയ സിനിമ ജയറാം-സജി സുരേന്ദ്രന്* ടീമിന്റെ ഹാപ്പി ഹസ്ബന്*ഡിന്റെ റെക്കാര്*ഡാണ് മറികടന്നിരിയ്ക്കുന്നത്. തലസ്ഥാന നഗരിയില്* ഹാപ്പി ഹസ്ബന്*ഡ് തുടര്*ച്ചയായി 150 ദിവസമാണ് പ്രദര്*ശിപ്പിച്ചത്.
ആദ്യ ദിനങ്ങളില്* ഒരു സാദാ ചിത്രമായി തുടങ്ങിയ പ്രാഞ്ചിയേട്ടന്* പ്രേക്ഷകപ്രീതി കരുത്തിലാണ് വിജയഗാഥ രചിച്ചത്. 1.9 കോടി രൂപ മുടക്കി രഞ്ജിത്തിന്റെ ക്യാപിറ്റോള്* ഫിലിംസ് നിര്*മിച്ച ചിത്രത്തില്* അഭിനയിക്കുന്നതിന് മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നില്ല. 100 നാള്* പിന്നിടുന്നതിന് മുമ്പ് തന്നെ പ്രാഞ്ചിയേട്ടന്* അഞ്ചരക്കോടിയോളം ഗ്രോസ് കളക്ഷന്* നേടിയിരുന്നു.
തൃശൂര്* നഗരത്തിലെ വ്യാപാരപ്രമുഖനായ അരിപ്രാഞ്ചിയെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്* അവതരിപ്പിയ്ക്കുന്നത്. ഫാന്റസിയുടെ തലത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന സിനിമ വാണിജ്യവിജയമെന്നതിനുപരി കലാമൂല്യമുള്ള ചിത്രമായാണ് വിലയിരുത്തപ്പെട്ടത്.