മഞ്ജുവിനെ പ്രണയിച്ചിരുന്നി?? ?്ലെന്ന് ദിലീപ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മഞ്ജുവിനെ പ്രണയിച്ചിരുന്നി?? ?്ലെന്ന് ദിലീപ്

    മഞ്ജുവിനെ പ്രേമിച്ചിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി നടന്* ദിലീപ്. ഒട്ടേറെ സിനിമകളില്* തന്റെ നായികയായ മഞ്ജുവുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും സാഹചര്യങ്ങളാണ് തങ്ങളെ ഒരുമിപ്പിച്ചതെന്നും ഒരു വനിതാ പ്രസിദ്ധീകരണത്തിന് നല്*കിയ അഭിമുഖത്തിലാണ് ദിലീപ് വെളിപ്പെടുത്തിയത്.പ്രണയമെന്നതിലുപരി മഞ്ജുവും ഞാനും നല്ല കൂട്ടുകാരായിരുന്നു. എന്നാല്* എപ്പോഴോ അത് വിവാഹത്തിലേക്ക് എത്തിപ്പെടുകയായിരുന്നുവെന്ന് ദിലീപ് പറയുന്നു. മഞ്ജുവും ഞാനും പ്രണയത്തിലാണെന്ന് ഒരു ചലച്ചിത്ര മാഗസിനില്* ഗോസിപ്പ് വന്നതാണ് തുടക്കം. അക്കാലത്ത് ഞങ്ങള്* അത് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു.

    സൂപ്പര്*ഹിറ്റുകളായ സല്ലാപം, ഈ പുഴയും കടന്ന് എന്നീ സിനിമകള്*ക്ക് ശേഷം കുടമാറ്റം എന്ന സിനിമയുടെ ലൊക്കേഷനില്* വെച്ചാണ് ഈ ഗോസിപ്പ് ഉയര്*ന്നുവന്നത്. അതോടെ ഞങ്ങളെ ഒന്നിപ്പിച്ച് സിനിമയെടുക്കാന്* എല്ലാവര്*ക്കും മടിയായി. തീരുമാനിച്ച സിനിമകള്* പോലും ഉപേക്ഷിയ്ക്കപ്പെട്ടു. പലരും സാഹചര്യം മുതലെടുത്തു. സുഹൃത്തുക്കള്* പോലും ഇത് പരിഹരിയ്ക്കാന്* ശ്രമിച്ചില്ല. ഇതിന് പുറമെ ചിലര്* പ്രശ്*നം വഷളാക്കാനും ശ്രമിച്ചു. ഇങ്ങനെയൊരവസ്ഥയിലാണ് ഞങ്ങള്* വിവാഹിതരാവാന്* തീരുമാനിച്ചത്.

    വിവാഹത്തിന് ശേഷം എതിര്*പ്പ് കൂടുകയാണ് ചെയ്തത്. അക്കലാത്ത് പ്രിയന്* സര്*, ജോഷിയേട്ടന്*, ലോഹി സര്* എന്നിവര്* തന്ന പിന്തുണയാണ് എല്ലാം നേരിടാന്* ധൈര്യം തന്നത്. എനിയ്*ക്കൊപ്പം ബിജു മേനോനും കലാഭവന്* മണിയും ലാല്* ജോസുമൊക്കെ ഉണ്ടായിരുന്നു. ഇക്കാരണത്താല്* എന്നെയും ഇവരെയും ഔട്ടാക്കാന്* ശ്രമിച്ചവര്* പോലും മലയാള സിനിമയിലുണ്ടായിരുന്നു.

    മഞ്ജു അഭിനയം നിര്*ത്തിയതിനെപ്പറ്റിയും ദിലീപ് അഭിമുഖത്തില്* പരാമര്*ശിയ്ക്കുന്നുണ്ട്. ഒരു മഞ്ജു പോയതുകൊണ്ട് ഇവിടെയൊന്നും സംഭവിയ്ക്കില്ല, അതിന് പകരം മറ്റൊരാള്* ഇവിടെ വരും ഇതൊരു ചക്രമാണ്. പുതിയ താരങ്ങളുടെ വരവിനെയാണ് നാം സ്വാഗതം ചെയ്യേണ്ടത് ജനപ്രിയ നായകന്* പറയുന്നു.





Working...
X