അഹമ്മദാബാദ് : സിംബാവെയ്*ക്കെതിരായ മത്സരത്തില്* റണ്* ഔട്ടായതിന്റെ അരിശത്തില്* ഡ്രസ്സിങ് റൂമിലെ ടിവി തകര്*ത്തതില്* ആസ്*ത്രേലിയന്* ക്യാപ്റ്റന്* റിക്കി പോണ്ടിങ് മാപ്പു പറഞ്ഞു. റണ്ണൗട്ടായി മടങ്ങിയെത്തിയ പോണ്ടിംഗ് ഡ്രസ്സിംഗ് റൂമിലെത്തിയപ്പോള്* അവിടുത്തെ എല്*.സി.ഡി ടെലിവിഷനില്* റണ്ണൌട്ടിന്റെ ദൃശ്യങ്ങളാണ് കാണിച്ചുകൊണ്ടിരുന്നത്. ദേഷ്യം വന്ന ക്യാപ്ടന്* പോയ പോക്കില്* ബാറ്റ് ടിവിക്ക് നേരേ വലിച്ചെറിഞ്ഞുവെന്നായിരുന്നു ആരോപണം. സംഭവമറിഞ്ഞ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്* അധികൃതര്* ഇക്കാര്യം നേരേ ഇന്റര്*നാഷണല്* ക്രിക്കറ്റ് കൗണ്*സിലിനെ അറിയിച്ചു. തുടര്*ന്നാണ് പോണ്ടിംഗ് ഖേദം പ്രകടിപ്പിച്ചത്.
എന്നാല്*, പോണ്ടിങ് ടിവി അടിച്ചുതകര്*ത്തുവെന്ന് പറയുന്നത് ശരിയല്ലെന്ന് ഓസീസ് ടീമധികൃതര്* പിന്നീട് വിശദീകരിച്ചു. സ്*ക്രീനിന്റെ ചെറിയൊരുഭാഗം അടര്*ന്നുപോയതേ ഉള്ളൂ. മേശപ്പുറത്തുനിന്ന് ടി.വി.താഴെവീണതുപോലുമില്ലെന്ന് അവര്* പറയുന്നു.
പോണ്ടിങ് തന്റെ അബ്*ഡൊമെന്* പാഡ് നിലത്തെറിയുകയും അത് കുത്തിയുയര്*ന്നുവന്ന് ടി.വി.യില്* കൊള്ളുകയാണ് ഉണ്ടായതെന്നും ടീം വക്താവ് ലാഷി പാറ്റേഴ്*സണ്* വിശദീകരിച്ചു. സംഭവത്തില്* പോണ്ടിങ് ക്ഷമാപണം നടത്തിയതായും സ്*ക്രീന്* മാറ്റിവെക്കാന്* നിര്*ദേശിച്ചതായും അവര്* അറിയിച്ചു.
എന്നാല്* റിക്കിയുടെ ക്ഷിപ്രകോപത്തെക്കുറിച്ച് മുന്* താരങ്ങള്* ആക്ഷേപമുയര്*ത്തിക്കഴിഞ്ഞു.പോണ്ടിംഗിന് പിഴശിക്ഷ ലഭിക്കാനിടയുണ്ടെന്നും സൂചനകളുണ്ട്.