കോന്നി: സെന്*സസ് ഡ്യൂട്ടിക്കിടെ പാമ്പുകടിയേറ്റു ചികില്*സയിലായിരുന്ന യുവതി മരിച്ചു. അട്ടച്ചാക്കല്* സ്വദേശി മുരളീധരന്റെ ഭാര്യ വി. ബിന്ദു (36)വാണ് മരിച്ചത്. ഫെബ്രുവരി 17ന് ഉച്ചയ്ക്ക് രണ്ടരയോടെ തേക്കുതോട് ജംക്ഷനു സമീപം മണിമരുതിക്കൂട്ടം ഭാഗത്ത് ഒരു വീട്ടില്* നിന്നു വിവരങ്ങള്* എഴുതിയെടുക്കുന്നതിനിടെയാണ് ബിന്ദുവിന് പാമ്പുകടിയേറ്റത്. അണലിയായിരുന്നു കടിച്ചത്.
തണ്ണിത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തില്* ജൂനിയര്* ഹെല്*ത് ഇന്*സ്*പെക്ടറായിരുന്നു ബിന്ദു. ബിന്ദുവിനെ കടിച്ച പാമ്പിനെ സമീപവാസികള്* അടിച്ചുകൊന്നിരുന്നു.
പാമ്പുകടിയേറ്റ ഉടന്* തന്നെ ഇവരെ പത്തനംതിട്ട ജനറല്* ആശുപത്രിയിലും അവിടെനിന്നു കോട്ടയം മെഡിക്കല്* കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാല്*, വിഷം വ്യാപിച്ചതിനാല്* മരുന്നുകളോടു ശരീരം പ്രതികരിച്ചില്ല. ഗള്*ഫിലായിരുന്ന ഭര്*ത്താവ് മുരളി വിവരമറിഞ്ഞു തിങ്കളാഴ്ച നാട്ടിലെത്തി. മക്കള്*: മിഥുന്* (14), മിഥുല (12).
2010 ഏപ്രിലില്* മാസം ഈ ഭാഗത്തെ സെന്*സസ് ഡ്യൂട്ടിക്കിടെ പാമ്പുകടിയേല്*ക്കാതെ കഷ്ടിച്ചാണ് ബിന്ദു രക്ഷപ്പെട്ടത്. ഈ ഭീതിയിലായിരുന്നുവത്രേ ഇത്തവണം ഇവടെ വന്നത്.