ജയ്ഹിന്ദിനും ഹസ്സനും അരുണ്*കുമാറിന്റെ നോട്ടീസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജയ്ഹിന്ദിനും ഹസ്സനും അരുണ്*കുമാറിന്റെ നോട്ടീസ്

    തിരുവനന്തപുരം: ചന്ദനമാഫിയയില്* നിന്നും പണം പറ്റിയെന്ന വാര്*ത്ത പുറത്തുവിട്ട ജയ്ഹിന്ദ് ചാനലിനെതിരെയും കോണ്*ഗ്രസ് നേതാവ് എംഎം ഹസനെതിരെയും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്* വിഎ അരുണ്* കുമാര്* വക്കീല്* നോട്ടീസ് അയച്ചു. അപകീര്*ത്തികരമായ വാര്*ത്ത നല്*കിയതിന്റെ പേരില്* രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അരുണ്* കുമാര്* ചന്ദനമാഫിയയില്*നിന്നു പണം പറ്റിയെന്നായിരുന്നു ചാനല്* വാര്*ത്ത. 2003 ജൂലൈയില്* അരുണ്* കുമാര്* സ്വകാര്യ ചന്ദന ഫാക്ടറി ഉടമകളില്*നിന്ന് ഏഴു ലക്ഷം രൂപ അവിഹിതമായി വാങ്ങിയെന്നാണ് വാര്*ത്തയില്* അവകാശപ്പെട്ടത്.

    അന്നു പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്* ചന്ദനമാഫിയകള്*ക്കെതിരേ നടത്തിയിരുന്ന പോരാട്ടം മയപ്പെടുത്തുന്നതിനായിരുന്നു ഇതെന്നും വാര്*ത്തയില്* പരാമര്*ശിച്ചിരുന്നു. ചാനല്* വാര്*ത്തയ്ക്ക് പിന്നാലെ ഇതു ശരിവച്ച് എംഎം ഹസ്സനും രംഗത്തെത്തിയിരുന്നു.

    ജയ്ഹിന്ദ് നടത്തിയ വെളിപ്പെടുത്തല്* അനുസരിച്ച് 2003ലാണ് അരുണ്*കുമാര്* ഏഴ് ലക്ഷം രൂപ വാങ്ങിയത്. ചന്ദനഫാക്ടറികള്* പൂട്ടിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് നടത്തിയ സമരത്തില്* നിന്ന് പിന്*വാങ്ങാനാണ് ഈ തുക നല്*കിയതെന്ന് ഇടനിലക്കാരനായി പ്രവര്*ത്തിച്ച കാസര്*കോട് സ്വദേശി ഖാദര്* പാലോത്താണ് ജയ്ഹിന്ദ് ടിവിയില്* വെളിപ്പെടുത്തിയിരിക്കുന്നത്.

    പണം കിട്ടുമെന്ന് ഉറപ്പായതോടെ നിയമസഭയില്* ചന്ദനഫാക്ടറി അടയ്ക്കണമെന്ന ആവശ്യത്തില്* നിന്നും അച്യുതാനന്ദന്* വ്യതിചലിച്ചെന്നും ജയ്ഹിന്ദ് പ്രക്ഷേപണം ചെയ്ത റിപ്പോര്*ട്ടില്* പറയുന്നു.

    ചന്ദനമാഫിയയ്*ക്കെതിരെ വാതോരാതെ സംസാരിച്ചിരുന്ന വിഎസ് അച്യുതാനന്ദന്* പൊടുന്നനെ നിശബ്ദനായത് എന്തുകൊണ്ട്? അഴിമതിയുടെ കറപുരണ്ട ആ മൗനം ആര്*ക്കുവേണ്ടി? എന്ന തലക്കെട്ടിലാണ് ജയ്ഹിന്ദ് ടിവി വാര്*ത്ത പുറത്തുവിട്ടത്.

    ചന്ദനഫാക്ടറികള്* പൂട്ടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തില്* നിന്ന് പിന്മാറണമെന്ന് അപേക്ഷിച്ചുകൊണ്ട്, ചന്ദനഫാക്ടറി ഉടമകളുടെ ഇടനിലക്കാരായ ആലപ്പുഴ സ്വദേശികളായ അഡ്വക്കേറ്റ് ഷെര്*ളി, മോഹനന്*, മഞ്ചേരി സ്വദേശി മാത്തച്ചന്* എന്ന മാത്യു എന്നിവര്* വിഎസിനെ കാണാനെത്തി.

    മകനെ കാണാനായിരുന്നുവത്രേ വിഎസ് ഇവരോട് പറഞ്ഞത്. തുടര്*ന്ന് ഇവര്* കന്റോണ്*മെന്റ് ഹൗസിലെത്തി അരുണ്*കുമാറുമായി സംസാരിച്ചു. പത്തുലക്ഷം രൂപയാണ് അരുണ്*കുമാര്* ആവശ്യപ്പെട്ടത്.

    വിലപേശലിന് ശേഷം തുക ഏഴ് ലക്ഷമെന്ന് വാക്കുറപ്പിച്ച് ഇടനിലക്കാര്* മടങ്ങി. തുടര്*ന്ന് നിയമസഭയില്* വനം വകുപ്പിന്റെ ഉപധനാഭ്യര്*ത്ഥന ചര്*ച്ച വന്നപ്പോള്* ചന്ദനഫാക്ടറികള്* അടച്ചുപൂട്ടണമെന്ന പഴയ നിലപാട് വിഎസ് മാറ്റി.

    വിഎസ് പഴയ നിലപാടില്* നിന്ന് പിന്മാറിയതോടെ, പ്രതിഫലമായി 2003ന് ജൂലൈ ഏഴിന് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്*മെന്റ് ഹൗസിലെത്തി ഏഴുലക്ഷം രൂപ ഇടനിലക്കാര്* കൈമാറുകയും ചെയ്തു- എന്നിങ്ങനെയാണ് വാര്*ത്തയിലെ ആരോപണം.





Working...
X