ഹോണ്ടുറാസില്* വീട്ടിലിരുന്ന് പുകവലിച്ചാലും കുറ്റം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഹോണ്ടുറാസില്* വീട്ടിലിരുന്ന് പുകവലിച്ചാലും കുറ്റം

    തേഗുസിഗാല്*: പുകവലിക്കാരെ കുടുക്കുന്ന പുതിയ നിയമഭേദഗതി ഹോണ്ടുറാസ് സര്*ക്കാര്* നടപ്പാക്കി. വീട്ടിലിരുന്ന് സിഗരറ്റ് വലിച്ചാലും കുറ്റകരമെന്ന രീതിയില്* നിയമപരിഷ്*കരണം നടപ്പിലാക്കിയിരിക്കുന്നത്. വീട്ടിലിരുന്ന് സിഗരറ്റ് വലിക്കുന്നത് നിയമവിരുദ്ധമായി പറഞ്ഞിട്ടില്ലെങ്കിലും വീട്ടിലെ അംഗങ്ങളോ അതിഥികളോ പരാതി നല്*കിയാല്* പിഴ ഉള്*പ്പെടെയുള്ള ശിക്ഷ ചുമത്താവുന്ന രീതിയിലാണ് നിയമം. സ്*കൂളുകള്*, സ്റ്റേഡിയങ്ങള്*, ബാറുകള്*, പൊതുവാഹനങ്ങള്* എന്നിങ്ങനെ പൊതുസ്ഥലങ്ങളിലെല്ലാം പുകവലി സര്*ക്കാര്* കര്*ശനമായി നിരോധിച്ചിട്ടുണ്ട്. പുകവലിയ്ക്കുന്നത് എവിടെ വെച്ചാണെങ്കിലും അന്യരില്* നിന്ന് 1.8 മീറ്റര്* അകന്നു നിക്കണമെന്നും നിയമം നിഷ്*കര്*ഷിയ്ക്കുന്നു.

    ആദ്യതവണ മുന്നറിയിപ്പില്* ഒതുക്കുമെങ്കിലും വീണ്ടും പരാതി ലഭിച്ചാല്* അറസ്റ്റ് ചെയ്യാനും 311 ഡോളര്* വരെ പിഴയീടാക്കാനും പോലീസിന് നിയമം അധികാരം നല്*കുന്നുണ്ട്. ഹോണ്ടുറാസിലെ ശരാശരി മാസവരുമാനമാണ് 311 ഡോളര്*.

    അതേസമയം വീട്ടിനുള്ളില്* പൂര്*ണമായി പുകവലി നിരോധിക്കാതെ നിയമം പ്രയോജനം ചെയ്യില്ലെന്നാണ് രാജ്യത്തെ നിയമവിദഗ്ധരുടെ അഭിപ്രായം.





Working...
X