കുവൈത്തില്* മാര്*ച്ച് 1മുതല്* പൊതുമാപ്പ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കുവൈത്തില്* മാര്*ച്ച് 1മുതല്* പൊതുമാപ്പ്

    കുവൈത്ത്: അനധികൃത കുടിയേറ്റക്കാര്*ക്ക് പിഴയും ശിക്ഷയും കൂടാതെ രാജ്യംവിട്ടുപോകുന്നതിനായുള്ള പൊതുമാപ്പ് കുവൈത്ത്് സര്*ക്കാര്* അനുവദിച്ചു. നാലുമാസമാണ് പൊതമാപ്പിന്റെ കാലാവധി. മാര്*ച്ച് ഒന്നിന് തുടങ്ങി ജൂണ്* 30ന് ഇത് അവസാനിക്കും. ഇതുസംബന്ധിച്ച സര്*ക്കാര്* വിജ്ഞാപനം കുവൈത്ത് സാമൂഹികതൊഴില്* മന്ത്രാലയം പുറപ്പെടുവിച്ചുകഴിഞ്ഞു.

    ഇത്രയും ദീര്*ഘമായ കാലപരിധിയില്* പൊതുമാപ്പ് കുവൈത്തില്* ആദ്യമാണ്. പരമാവധി രണ്ടുമാസംവരെയായിരുന്നു മുന്*കാലങ്ങളില്*. അവസാനത്തെ പൊതുമാപ്പ് 2008ലായിരുന്നു. അനധികൃത താമസക്കാര്*ക്കു പൊതുമാപ്പ് കാലയളവില്* പിഴ അടയ്ക്കാതെ രാജ്യം വിടാം.

    പൊതുമാപ്പ് കാലയളവില്* രാജ്യംവിട്ടുപോകുന്ന അനധികൃത കുടിയേറ്റക്കാരെ വീണ്ടും രാജ്യത്തേക്ക് മടങ്ങിവരാന്* അനുവദിക്കാത്തവിധം കരിമ്പട്ടികയില്* ഉള്*പ്പെടുത്തുകയില്ല എന്ന് തൊഴില്* മന്ത്രാലയം വൃത്തങ്ങള്* അറിയിച്ചു.

    അതേസമയം രാജ്യത്ത് തുടരാന്* ആഗ്രഹിക്കുന്നവര്*ക്ക് തങ്ങളുടെ രേഖകള്* ശരിയാക്കാനും താമസരേഖ പുതുക്കുന്നതിനും അവസരമുണ്ടാകും. പൊതുമാപ്പ് കാലയളവില്* രേഖകള്* ശരിയാക്കുന്നവര്*ക്ക് പിഴ അടയേക്കണ്ടതില്ല.

    കണക്കുകളനുസരിച്ച് രാജ്യത്ത് 20,000ത്തിലധികം അനധികൃത കുടിയേറ്റക്കാരാണുള്ളത്. അനധികൃതമായി രാജ്യത്ത് തങ്ങിയതിന് കുടിയേറ്റ നിയമപ്രകാരം വലിയ പിഴ നല്*കേണ്ടതാണ്. എന്നാല്*, പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവര്*ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യംവിട്ടുപോകാം.

    വിരലടയാളം പതിപ്പിക്കാതെയാണ് അനധികൃത കുടിയേറ്റക്കാരെ പൊതുമാപ്പ് കാലയളവില്* നാട്ടിലേക്ക് വിടുന്നത്. അതിനാല്* വീണ്ടും കുവൈത്തിലേക്ക് വരുന്നതിന് തടസ്സമുണ്ടാകില്ല. കൂടാതെ പൊതുമാപ്പ് സംബന്ധിച്ച നിയമ ഉപദേശങ്ങള്*ക്കായി തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഉച്ചയ്ക്ക് മൂന്നു മണിമുതല്* ഇന്ത്യന്* എംബസി ലീഗല്* സെല്ലില്*ത്തന്നെ നേരിട്ട് കാണാന്* അവസരമുണ്ടാകും.

    കേസുകളില്*പെട്ടു നിയമനടപടികള്* നേരിടുന്നവരാണെങ്കില്* അതുസംബന്ധിച്ച ക്ലിയറന്*സ് രേഖകള്* കൂടി സമ്പാദിച്ചു വേണം പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താന്*. രേഖകള്* ഒന്നും കൈവശമില്ലാത്തവര്* അതത് എംബസികളില്* നിന്ന് ഒൌട്ട്പാസ് വാങ്ങുകയും വേണം.







Working...
X