കോട്ടയം: മുഖ്യമന്ത്രിയ്ക്കും മകനുമെതിരെ യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍*ക്കു പിന്നില്‍* മുസ്ലീം ലീഗാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്*. മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ അഞ്ചു വര്*ഷം ഒരു കുറ്റവും കണ്ടുപിടിക്കാന്‍* കഴിയാത്തതിനാലാണ് യുഡിഎഫ് അദ്ദേഹത്തിന്റെ മകനെ വേട്ടയാടുന്നത്. മഖ്യമന്ത്രിയുടെയും തന്റെയും കുടുംബാംഗങ്ങള്‍*ക്കെതിരെ പൊള്ളയായ ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷം പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് നടത്തുന്നത്.
അഴിമതി പുറത്തുവരുന്നതിന്റെ ജാള്യത്തില്‍* നിന്നും രക്ഷപ്പെടാനുള്ള യുഡിഎഫിന്റെ ശ്രമമാണിതിനു പിന്നില്‍*.കേരളത്തിലെ ജനങ്ങള്‍* ഇതൊന്നും വിശ്വസിക്കില്ല. മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍* ചെന്നു നില്*ക്കുന്നത് യു.ഡി.എഫില്‍* തന്നെയാണ്. യു.ഡി.എഫ് സര്*ക്കാരിന്റെ ഭരണകാലത്താണ് ചന്ദനമാഫിയ തഴച്ചുവളര്*ന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസിനെ ചന്ദനമാഫിയ സമീപിച്ചുവെന്ന് പറയുന്നത് യുഡിഎഫിന്റെ കഴിവുകേടാണ് കാണിക്കുന്നത്.
വിഎസിനെ ജനങ്ങള്‍*ക്കറിയാം. അദ്ദേഹത്തിതെിരെ ഉയര്*ത്തുന്ന ആരോപണങ്ങള്‍* ആരും വിശ്വസിക്കില്ല. കേരള വികസന ജാഥയുടെ ഭാഗമായി കോട്ടയത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കോടിയേരി.
യു.ഡി.എഫില്‍* കെ.എം മാണിയുടെ അവസ്ഥ പരിതാപകരമാണ്. മാണിയും താനുമായി നല്ല ബന്ധമാണുള്ളത്എന്നാല്* അടുത്തകാലത്ത് രാഷ്ട്രീയ ചര്*ച്ചകള്* ഒന്നും നടത്തിയിട്ടില്ല. എണ്*പതുകളില്* തങ്ങള്‍* ഒരുമിച്ച് പ്രവര്*ത്തിച്ചവരാണ്. കോണ്‍*ഗ്രസിന്റെ ആട്ടും തുപ്പും സഹിച്ച് യു.ഡി.എഫില്‍* നില്*ക്കണമോ എന്ന് മാണി സ്വയം തീരുമാനിയ്ക്കണം.
രാഷ്ട്രീയപ്രവര്*ത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കേസുകള്‍* പലതും എഴുതി തള്ളാറുണ്ട്. തന്റെ മകനും എസ്എഫ്*ഐയുടെ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി കേസുകളില്‍* പ്രതിയായിട്ടുണ്ടാവാം. സമരം നടത്തിയതിന്റെ പേരില്‍* എകെ ആന്റണിയുടെയും കരുണാകരന്റെയുമൊക്കെ പേരിലുണ്ടായിരുന്ന കേസുകള്‍* എഴുതി തള്ളിയിട്ടുണ്ട്. ക്രമസമാധാനരംഗത്ത് കേരളം മാതൃകയാണെന്നും കോടിയേരി പറഞ്ഞു.