പൃഥ്വി-സന്തോഷ് ശിവന്* ടീമിന്റെ ഉറുമിയുടെ ട്രെയിലറുകളും പോസ്റ്ററുകളും പുറത്തുവന്നതിന് പിന്നാലെ സിനിമയുടെ തമിഴ്-ഇംഗ്ലീഷ് ടൈറ്റിലുകളും തീരുമാനിച്ചു. 20 കോടിയോളം മുടക്കി മൂന്ന് ഭാഷകളിലായി നിര്*മിയ്ക്കുന്ന ചിത്രത്തിന് ഏറെ ആകര്*ഷകമായ ടൈറ്റിലുകളാണ് മറ്റുഭാഷകളിലും നല്*കിയിരിക്കുന്നത്. തമിഴില്‍* 15ാം നൂറ്റാണ്ട് ഉറൈവാള്* എന്നും ഇംഗ്ലീഷില്‍* വാസ്*കോ ഡ ഗാമ എന്നുമാണ് പേരുകള്‍* നല്*കിയിരിക്കുന്നത്. ഭാഷകള്‍*ക്കതീതമായി താരനിരയുള്ളത് ചിത്രത്തിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്*ത്തകര്*.
സന്തോഷ് ശിവന്* സംവിധാനവും ഛായാഗ്രഹണവും നിര്*വഹിയ്ക്കുന്ന ചിത്രത്തില്‍* പ്രഭുദേവ, ജെനീലിയ, തബു, വിദ്യാബാലന്* എന്നിവരും അഭിനയിക്കുന്നുണ്ട്. പൃഥ്വിയും സന്തോഷും ചില വിദേശ ഇന്ത്യക്കാരും ചേര്*ന്ന് നിര്*മിയ്ക്കുന്ന ഉറുമി മാര്‍*ച്ച് 31നാണ് തിയറ്ററുകളിലെത്തുന്നത്.

Comment