തിലകന്റെ ചുങ്കക്കാരും വേശ്യകളും വരുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തിലകന്റെ ചുങ്കക്കാരും വേശ്യകളും വരുന്നു

    മുതിര്*ന്ന നടന്* തിലകന്* പ്രധാനവേഷം ചെയ്യുന്ന ചുങ്കക്കാരും വേശ്യകളും റിലീസിന് തയ്യാറായി. കാനഡയില്* താമസമാക്കിയ ഒരു മലയാളികുടുംബത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂര്*ണമായും കാനഡില്* ചിത്രീകരിച്ച സിനിമയെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

    സംവിധായകന്* ഐസക് തോമസ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. വര്*ഷങ്ങള്*ക്കുമുമ്പേ ആലോചിച്ച് തയ്യാറാക്കിയ ചിത്രമാണിത്.

    സഞ്ജയ് ജോര്*ജ്, സാജു വര്*ഗീസ്, അനു താഹിം, ഷെയ്*വന്* കൈലാസ്, ജെസ്സണ്* മാത്യു, നിഷാല്*, ശ്രീജിത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്*.

    മഹര്*ഷി ഫിലിംസിന്റെ ബാനറില്* വി.ബി.കെ. ദാസും ഐസക് തോമസും ചേര്*ന്നാണ് ചിത്രം നിര്*മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനവാരം ചിത്രം തീയറ്ററുകളിലെത്തും.

    താരസംഘടനയായ അമ്മയുമായുണ്ടായ പ്രശ്നങ്ങള്*ക്കു ശേഷം റിലീസ് ചെയ്ത തിലകന്റെ അച്ഛന്* എന്ന ചിത്രം ഏറെ വിവാദങ്ങള്*ക്ക് കാരണമായിരുന്നു. ചിത്രം പ്രദര്*ശിപ്പിക്കാന്* തിയേറ്ററുകള്* ലഭിക്കാത്തതുള്*പ്പെടെയുള്ള പ്രശ്നങ്ങളാണ് സംവിധായകന്* അലി അക്ബറിന് നേരിടേണ്ടിവന്നത്. പുതിയ ചിത്രത്തില്* തിലകനാണ് നായകന്* എന്നുള്ളതുകൊണ്ടു തന്നെ പ്രശ്നങ്ങള്* ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.







  • reni_shin2
    • Aug 2007
    • 9595

    #2
    Re: തിലകന്റെ ചുങ്കക്കാരും വേശ്യകളും വരുന്നു

    Information is very good

    Comment

    Working...
    X