ഉറൂബിന്റെ അമ്മിണിയായി ശ്വേത മേനോന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഉറൂബിന്റെ അമ്മിണിയായി ശ്വേത മേനോന്*

    മലയാള സിനിമയിലേയ്ക്ക് രണ്ടാം വരവ് നടത്തിയ ശ്വേത മേനോന് നിനച്ചിരിക്കാത്തത്രയും നല്ല വേഷങ്ങളാണ് ലഭിച്ചത്. പലതിലും മിന്നു പ്രകടനം കാഴ്ചവച്ച് ശ്വേത പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചെയ്തു. മികച്ച അഭിനേത്രിയ്ക്കുള്ള സംസ്ഥാന അവാര്*ഡും വളരെ കുറച്ച് ചിത്രങ്ങള്*ക്കിടയില്* ശ്വേത നേടിയെടുക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും നല്ല കഥാപാത്രങ്ങള്* ശ്വേതയെത്തേടിയെത്തുന്നു. ഉറൂബിന്റെ അമ്മിണിയെന്ന നോവലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനാണ് ശ്വേതയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

    മലയാള സാഹിത്യവുമായി പരിചയമുള്ള ഏതൊരു അഭിനേത്രിയും മോഹിക്കുന് വേഷമാണ് അമ്മിണിയുടേത്. മലയാള സാഹിത്യത്തില്* ആദ്യകാലത്ത് ഉണ്ടായവയില്* ഏറ്റവും മികച്ച ഒരു സ്ത്രീപക്ഷ രചനയാണ് അമ്മിണി, അതിലെ കഥാപാത്രവും തീവ്രതയുള്ളതാണ്.

    എഴുത്തുകാരനും മാധ്യമപ്രവര്*ത്തകനുമായ എം ചന്ദ്രപ്രകാശ് ആണ് ഉറൂബിന്റെ അമ്മിണി ചലച്ചിത്രമാക്കുന്നത്. സ്*നേഹം കൊണഅട് മരിക്കേണ്ടിവരുന്ന സ്ത്രീയുടെയും സ്*നേഹത്താല്* കൊലപാതകിയാകേണ്ടിവരുന്ന പുരുഷന്റെയും കഥയാണ് അമ്മിണിയിലേത്.

    വിനു എബ്രഹാം, ഡോക്ടര്* സുധാ വാര്യര്* എന്നിവര്* ചേര്*ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാകുന്നത്. ചന്ദ്രലേഖ ക്രിയേഷന്*സിന്റെ ബാനറില്* മനോജ്കുമാര്* നിര്*മ്മിക്കുന്ന ചിത്രത്തില്* ഉറൂബിന്റെ മകന്* സുധാകരനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉറൂബിന്റെ തന്നെ വരികളാണ് ചിത്രത്തില്* ഗാനങ്ങളാക്കുന്നത്. മെയ് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട്ട് ആരംഭിക്കും.







Working...
X