റൗഫ് കോടതിയില്* രഹസ്യമൊഴി നല്*കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റൗഫ് കോടതിയില്* രഹസ്യമൊഴി നല്*കി

    കോഴിക്കോട്: ഐസ്*ക്രീം പാര്*ലര്* കേസില്* പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്ന റൗഫ് കോടതിയില്* രഹസ്യമൊഴി നല്*കി. കോഴിക്കോട് മജിസ്*ട്രേറ്റ് കോടതിയിലാണ് റൗഫ് രഹസ്യമൊഴി നല്*കിയത്. ഒന്നാം ക്ലാസ് മജിസ്*ട്രേറ്റ് കോടതി ജഡ്ജി ആര്*. കൃഷ്ണകുമാറിന്റെ ചേംബറിലാണ് മൊഴിയെടുത്തത്. റൗഫിന്റെ മൊഴി വീഡിയോയിലും ചിത്രീകരിക്കുന്നുണ്ട്.കേസില്* കോടതിയെ സ്വാധീനിച്ച് അനുകൂല വിധി നേടിയതടക്കമുള്ള കാര്യങ്ങളിലാണ് റൗഫ് മൊഴി നല്*കുന്നത്. ഐസ്*ക്രീം കേസിന്റെ പുനരന്വേഷണത്തില്* ഇത് നിര്*ണായകമാകുമെന്നാണ് കരുതപ്പെടുന്നത്.

    അതിനിടെ ഐസ്*ക്രീം പാര്*ലര്* കേസില്* ജഡ്ജിമാര്*ക്ക് കൈക്കൂലി നല്*കിയെന്ന വെളിപ്പെടുത്തല്* നടത്തിയ പ്രോസിക്യൂഷന്*സ് മുന്* അഡീ.ഡയറക്ടര്* ജനറല്* കെ.സി.പീറ്ററേയും ആരോപണ വിധേയരായവരില്* ഉള്*പ്പെട്ട ജസ്റ്റിസ് കെ.നാരായണക്കുറുപ്പിന്റെ മരുമകന്* സണ്ണിയേയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.

    ആലുവ പോലീസ് ക്ലബില്* വെച്ചാണ് ചോദ്യം ചെയ്തത്. നാരായണക്കുറുപ്പിന് വേണ്ടി സണ്ണിയാണ് പണം വാങ്ങിയതെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സണ്ണിയെ ചോദ്യം ചെയ്തത്. ഇന്ത്യാവിഷന്* ചാനല്* പുറത്തുവിട്ട രഹസ്യക്യാമറാ ദൃശ്യത്തിലാണ് പീറ്റര്* വെളിപ്പെടുത്തല്* നടത്തിയത്. ജസ്റ്റിസ് നാരായണക്കുറുപ്പിനും ജസ്റ്റിക് കെ.തങ്കപ്പനും 15 ലക്ഷം രൂപ വീതം കോഴ നല്*കിയെന്നാണ് പീറ്റര്* ചാനലിലൂടെ വെളിപ്പെടുത്തിയത്.

    എഡിജിപി വിന്*സണ്* എം പോളിന്റെ നേതൃത്വത്തിലാണ് ഐസ്*ക്രീം പാര്*ലര്* കേസിലെ പുതിയ വെളിപ്പെടുത്തലുകള്* അന്വേഷിക്കുന്നത്.





Working...
X