വളര്*ത്തിയവര്* തള്ളിപ്പറഞ്ഞു: മുരളീധരന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വളര്*ത്തിയവര്* തള്ളിപ്പറഞ്ഞു: മുരളീധരന്*

    പാലാ: വളര്*ത്തിക്കൊണ്ടു വന്ന പല നേതാക്കളും ചില ഘട്ടത്തില്* തന്നെ തള്ളിപ്പറഞ്ഞെന്നു കോണ്*ഗ്രസ് നേതാവ് കെ. മുരളീധരന്*. നമ്മളോട് വിധേയത്വം ഏറ്റവും കൂടുതല്* കാണിക്കുന്നവരാണ് ആപത്തു വന്നാല്* ആദ്യം തള്ളിപ്പറയുകയെന്നും അദ്ദേഹം പറഞ്ഞു.

    മീനച്ചില്* എസ്എന്*ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്* സംസ്ഥാന ഭാരവാഹികള്*ക്കു നല്*കിയ സ്വീകരണവും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്* ജയിച്ചവര്*ക്കുള്ള അനുമോദന യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    യുഡിഎഫിന്റെ കാലത്ത് സ്വാശ്രയ കോളജുകള്*ക്ക് അനുമതിക്കായി പല സമുദായങ്ങളും സര്*ക്കാര്* നിര്*ദേശങ്ങള്* പാലിക്കാമെന്നു പറഞ്ഞതാണ്. എന്നാല്*, എന്*ഒസി ലഭിച്ചതോടെ പലരുടെയും മട്ടുമാറിയെന്നു മുരളീധരന്* പറഞ്ഞു.

    മന്ത്രിയായിരുന്ന സമയത്ത് ആര്*. ശങ്കറിനെ താഴെയിറക്കാന്* ഒരു നിയന്ത്രണവുമില്ലാത്ത സ്വന്തം നാക്ക് ഉപയോഗിച്ചയാളാണ് ബാലകൃഷ്ണപിള്ളയെന്ന് എസ്എന്*ഡിപി യോഗം ജനറല്* സെക്രട്ടറി വെള്ളാപ്പള്ളി നടേശന്* പറഞ്ഞു. ജയിലില്* കിടക്കുന്നത് ദൈവശിക്ഷയായി കണക്കാക്കിയാല്* മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    അഴിമതിയുടെ കറപുരളാത്ത രണ്ടുപേരെയേ എനിക്കറിയൂവി.എസ്. അച്യുതാനന്ദനും എ.കെ. ആന്റണിയും. ഈഴവ സമുദായത്തിന്റെ ആവശ്യം നേടാന്* രാഷ്ട്രീയക്കാരുടെ കാലില്* തൂങ്ങുകയല്ല കാലുമടക്കി അടിക്കുകയാണു വേണ്ടത്- വെള്ളാപ്പള്ളി പറഞ്ഞു.





    Powered By WizardRSS
Working...
X