ലോകകപ്പ് ടിക്കറ്റ്: ബാംഗ്ലൂരില്* ലാത്തിചാര്*ജ്ജ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോകകപ്പ് ടിക്കറ്റ്: ബാംഗ്ലൂരില്* ലാത്തിചാര്*ജ്ജ്

    ബാംഗ്ലൂര്*: ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് വാങ്ങാനെത്തിയ ആരാധകര്*ക്ക് നേരെ പൊലീസ് ലാത്തിചാര്*ജ്ജ്. നാല്*പതിനായിരം പേരെ ഉള്*ക്കൊള്ളാന്* കഴിയുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്* പൊതുജനങ്ങള്*ക്കായി 8000 ടിക്കറ്റുകളാണ് കൗണ്ടറുകള്* വഴി വിറ്റഴിയ്ക്കുന്നത്. ടിക്കറ്റിന് വേണ്ടി നൂറുകണക്കിന് ആരാധകര്* സ്റ്റേഡിയത്തിലെത്തിയിരുന്നു. ആരാധകരുടെ തിരക്ക നിയന്ത്രണാതീതമായപ്പോഴാണ് പൊലീസ് ലാത്തി വീശിയത്.

    സ്റ്റേഡിയം കൗണ്ടറുകള്* വഴിയുള്ള ലോകകപ്പിന്റെ ടിക്കറ്റ് വിതരണം അവതാളത്തിലാണെന്ന് നേരത്തെ പരാതി ഉയര്*ന്നിരുന്നു. ഇത് സംബന്ധിച്ച് ഐസിസി ലോകകപ്പ് സംഘാടക കമ്മിറ്റി ചെയര്*മാന്*
    ശരദ് പവാറിനയച്ച കത്തില്* രൂക്ഷവിമര്*ശനങ്ങളാണ് ഉണ്ടായിരുന്നത്. കൗണ്ടറിലൂടെയുള്ള ടിക്കറ്റ് വില്*പന പ്രശ്*നങ്ങള്* സൃഷ്ടിയ്ക്കുന്നുണ്ടെന്നും ഐസിസി ശരദ് പവാറിനയച്ച കത്തില്* ചൂണ്ടിക്കാട്ടിയിരുന്നു.

    ഓണ്*ലൈനിലൂടെ മാസങ്ങള്*ക്ക് മുമ്പെ അഡ്വാന്*സായി ടിക്കറ്റ് വാങ്ങിയവര്*ക്ക് ഇപ്പോഴാണ് അത് വിതരണം ചെയ്യുന്നതെന്നും പരാതി ഉയര്*ന്നിട്ടുണ്ട്. ലോകകപ്പ് ഫൈനലിന്റെ ടിക്കറ്റിന്റെ ഓണ്*ലൈന്* വില്*പനയ്ക്കായി സജ്ജീകരിച്ച വെബ്*സൈറ്റ് തകര്*ന്നത് ഏറെ വിമര്*ശനത്തിനിടയാക്കിയിരുന്നു.





    Powered By WizardRSS
Working...
X