റാണയില്* രജനിയ്*ക്കൊപ്പം രേഖ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റാണയില്* രജനിയ്*ക്കൊപ്പം രേഖ?

    സ്റ്റൈല്* മന്നന്* രജനീകാന്ത് മൂന്നുറോളില്* അഭിനയിക്കുന്ന റാണ എന്ന ചിത്രത്തിലേയ്ക്ക് ബോളിവുഡ് താരം രേഖ അഭിനയിക്കുമെന്ന് സൂചന. ഏറെക്കാലത്തിന്*ശേഷമാണ് രേഖ മാതൃഭാഷയായ തമിഴില്* അഭിനയിക്കാനെത്തുന്നത്. ചിത്രത്തില്* ദീപിക പദുകോണാണ് രജനിയുടെ മറ്റൊരു നായിക. മൂന്നാമത്തെ നായികയാരാണെന്നകാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.

    റാണയിലേയ്ക്ക് വേണ്ടി രജനി നേരത്തേ മാധുരി ദീക്ഷിതിനെ ക്ഷണിച്ചതായി റിപ്പോര്*ട്ടുണ്ടായിരുന്നു. എന്നാല്* യുഎസില്* കഴിയുന്ന മക്കളെ ഏറെനാള്*പിരിഞ്ഞിരിക്കാന്* കഴിയാത്തതിനാല്* മാധുരി ഓഫര്* സ്വീകരിച്ചില്ല.

    കെഎസ് രവികുമാര്* ഒരുക്കുന്ന റാണ തെലുങ്ക്, ഹിന്ദി ഭാഷകളിലും തയ്യാറാക്കുന്നുണ്ട്. എആര്* റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. 2012ലാണ് റാണ തീയേറ്ററുകളിലെത്തുക.

    തമിഴ് നടന്* ജമിനി ഗണേഷന്റെയും തെലുങ്ക് നടി പുഷ്പവല്ലിയുടെയും മകളായ രേഖയ്*ക്കൊപ്പം രജനി മുമ്പ് ഫൂല്* ബനേ അംഗാരെ, ബുലന്ദി എന്നീ ചിത്രങ്ങളില്* അഭിനയിച്ചിട്ടുണ്ട്.

    രംഗുല രത്*നം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രേഖ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇതില്* രേഖ ബാലതാരമായിട്ടാണ് അഭിനയിച്ചത്.

    പിന്നീട് പ്രമുഖ നടന്* രാജ്കുമാറിനൊപ്പം കന്നഡ ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്. പിന്നീടങ്ങോട്ട് ഒട്ടേറെ ചിത്രങ്ങളില്* നായികയായ രേഖ ഒരു കാലത്ത് ബോളിവുഡിന്റെ താരറാണിയായിരുന്നു.





    Powered By WizardRSS - WizardRSS.com For Sale
  • appus
    • Jan 2011
    • 4377

    #2
    Re: റാണയില്* രജനിയ്*ക്കൊപ്പം രേഖ?

    oraaale orappikkumo.......deepika aanennu parayunnathu kettu...ithippol 5aamathe aalaanu
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X