നിത്യാനന്ദയുടെ 3ശിഷ്യന്മാര്* അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിത്യാനന്ദയുടെ 3ശിഷ്യന്മാര്* അറസ്റ്റില്*

    ബാംഗ്ലൂര്*: ലൈംഗികവിവാദത്തില്* അകപ്പെട്ട സ്വാമി നിത്യാനന്ദയ്*ക്കെതിരായ കേസ് അന്വേഷിക്കാന്* എത്തിയ പൊലീസുകാരെ തടഞ്ഞ സംഭവത്തില്* മൂന്നു ശിഷ്യര്* അറസ്റ്റില്*. ഇതില്* പ്രതിഷേധിച്ചു നിത്യാനന്ദ ശിഷ്യര്* അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ബിദദിയിലെ നിത്യാനന്ദ ധ്യാനപീഠത്തില്* നിന്നും വ്യാഴാഴ്ച രാത്രിയാണ് മൂന്ന് അനുയായികളെ പൊലീസ് അറസ്റ്റുചെയ്തത്.

    ആശ്രമത്തിലെ മഹാ നിത്യസദാനന്ദയുടെ ഒപ്പ് പരിശോധിക്കാനെത്തിയ പൊലീസ് സംഘത്തോടു ശിഷ്യര്* വാറന്റ് ആവശ്യപ്പെടുകയായിരുന്നു.

    ഒപ്പിന്റെ സാംപിള്* എടുക്കാന്* വരുന്നതിനു വാറന്റ് ആവശ്യമില്ലെന്നും നിത്യസദാനന്ദയെ കാണാന്* അനുവദിക്കണമെന്നും പറഞ്ഞിട്ടും തയാറാകാത്തതിനെ തുടര്*ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

    ആശ്രമത്തില്* അന്വേഷണ സംഘത്തെ തടയുകയായിരുന്നുവെന്ന് പോലീസ് പറയുന്പോള്* പോലീസ് അനാവശ്യമായി ആശ്രമത്തില്* അതിക്രമിച്ചുകയറുകയായിരുന്നുവെന്ന് ആശ്രമം അധികൃതര്* ആരോപിച്ചു.

    ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും ആശ്രമം പുറത്തുവിട്ടിട്ടുണ്ട്. നിത്യാനന്ദയുടെ അനുയായികളായ സച്ചിദാനന്ദ, ദയാനന്ദ, ശാന്തിമയാനന്ദ എന്നിവരാണ് അറസ്റ്റിലായത്.

    ഇതിനിടെ അന്വേഷണത്തിന്റെ പേരില്* ആശ്രമ അന്തേവാസികളെ പോലീസ് പീഡിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി യെദ്യൂരപ്പയെ നേരില്*ക്കണ്ട് പരാതി നല്*കുമെന്ന് സ്വാമി നിത്യാനന്ദ പറഞ്ഞു.

    ആശ്രമത്തിലുള്ളവരെ പൊലീസ് അനാവശ്യമായി പീഡിപ്പിക്കുകയാണ്. എന്റെ നിരപരാധിത്വം കോടതിയില്* തെളിയിക്കും- നിത്യാനന്ദ പത്രസമ്മേളനത്തില്* പറഞ്ഞു.





    Powered By WizardRSS - WizardRSS.com For Sale
Working...
X