കസബ് പഠിച്ചത് നാലാംക്ലാസ് വരെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കസബ് പഠിച്ചത് നാലാംക്ലാസ് വരെ

    മുംബൈ: ഭീകരാക്രമണക്കേസില്* വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക്ക് ഭീകരന്* അജ്മല്* കസബില്* നിന്നും സെന്*സസിന്റെ ഭാഗമായി അധികൃതര്* വിവരങ്ങള്* ശേഖരിച്ചു.സെന്*സസിനോടനുബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങള്*ക്കും കസബ് മറുപടി നല്*കിയെന്ന് ആര്*തര്* റോഡ് ജയില്* അധികൃതര്* അറിയിച്ചു. എന്നാല്* ഇതുസംബന്ധിച്ച കൂടുതല്*വിശദാംശങ്ങള്* പുറത്തുവിടാന്* അവര്* തയ്യാറായില്ല.

    വിവരങ്ങള്* അനുസരിച്ച് നാലാംക്ലാസ് വരെയാണ് കസബ് പഠിച്ചത്. ജയില്*രേഖപ്രകാരം കസബിന് 23വയസ്സാണ്. പാകിസ്താനിലെ ഫരീദ്*കോട്ട് ആണ് ജനിച്ചത്. കുടിയേറ്റത്തിന്റെ കാരണം, ജോലി, ഏതെല്ലാം ഭാഷ അറിയാം, വരുമാനം, പൗരത്വം തുടങ്ങിയ കാര്യങ്ങളാണ് കസബിനോട് പ്രധാനമായും ചോദിച്ചത്.

    ചോദ്യാവലി സെന്*സസ് ഉദ്യോഗസ്ഥര്* ജയില്* അധികൃതരെ ഏല്*പ്പിക്കുകയായിരുന്നു. കസബിന്റെ മറുപടി മുഴുവനായും വെളിപ്പെടുത്തില്ലെന്ന് അസിസ്റ്റന്റ് ഹെല്*ത്ത് ഓഫീസര്* (സെന്*സസ്) ഡോ. എസ്.ഡി. നോഡര്* പറഞ്ഞു.

    ജയിലിലുള്ള 3500 തടവുകാരുടെയും വിവരങ്ങള്* അധികൃതര്* ശേഖരിച്ചിട്ടുണ്ട്.





    Powered By WizardRSS - WizardRSS.com For Sale
Working...
X