അമ്മയുടെ ബാംഗ്ലൂര്* താരനിശ മാറ്റിവച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അമ്മയുടെ ബാംഗ്ലൂര്* താരനിശ മാറ്റിവച്ചു

    ബാംഗ്ലൂര്*: കര്*ണാടക നായര്* സര്*വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ താരസംഘടനയായ അമ്മ ബാംഗ്ലൂരില്* നടത്താന്* നിശ്ചയിച്ചിരുന്ന താരനിശ മാറ്റിവച്ചു. സുരക്ഷാ കാരണത്താലാണ് പാലസ് ഗ്രൗണ്ടില്* ഫെബ്രുവരി 27ന് നടത്താന്* തീരുമാനിച്ചിരുന്ന പരിപാടി മാറ്റിവച്ചതെന്ന് കെഎന്*എസ്എസ്് ഭാരവാഹികള്* അറിയിച്ചു.

    ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്* ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്നുണ്ട്. ഇതിനാല്* പാലസ് ഗ്രൗണ്ടിലെ പരിപാടിയ്ക്ക് സുരക്ഷാ സന്നാഹങ്ങള്* ഒരുക്കാന്* വിഷമമാണെന്ന് പൊലീസ് അറിയിച്ചതിനെത്തുടര്*ന്നാണ് പരിപാടി മാറ്റിയത്.

    നേരത്തേ കൊല്*ക്കത്തയിലായിരുന്നു ഈ മത്സരം നടത്താന്* നിശ്ചയിച്ചിരുന്നത്. ഇത് ബാംഗ്ലൂരിലേയ്ക്ക് മാറ്റിയതാണ് പ്രശ്*നമായത്. ഇതിനിടെ മാര്*ച്ച് 2ന് കോഴിക്കോട്ട് അമ്മയുടെ താരനിശ നടക്കുന്നുണ്ട്. ഇതിനുള്ള റിഹേഴ്*സല്* ഫെബ്രുവരി 20ന് ആരംഭിച്ചിട്ടുണ്ട്.

    ബാംഗ്ലൂരിലും കോഴിക്കോട്ടും നടത്തുന്ന താരനിശയുമായി ബന്ധപ്പെട്ട് അമ്മയും ഫിലിംചേംബറും കടുത്ത അഭിപ്രായവ്യത്യാസത്തിലാണ്. പരിപാടികള്* ടിവിയില്*.







    Powered By WizardRSS - WizardRSS.com For Sale
Working...
X