പാമോയില്*: തുടരന്വേഷണം വേണമെന്ന് സര്*ക്കാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാമോയില്*: തുടരന്വേഷണം വേണമെന്ന് സര്*ക്കാര്*

    തിരുവനന്തപുരം: പാമോയില്* കേസില്* തുടരന്വേഷണം നടത്തണമെന്ന് സര്*ക്കാര്* വിജിലന്*സ് കോടതിയില്* ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് കോടതി മാര്*ച്ച് ഏഴിലേയ്ക്ക് മാറ്റി. കേസില്* കൂടുതല്* പ്രതികളുണ്ടാകാമെന്നും ഇതിനായി തുടരന്വേഷണം അനിവാര്യമാണെന്നും സര്*ക്കാര്* കോടതിയെ അറിയിച്ചു.കേസുമായി ബന്ധപ്പെട്ടു കൂടുതല്* വെളിപ്പെടുത്തലുകള്* വന്ന സാഹചര്യത്തിലാണ് സര്*ക്കാര്* നടപടി.

    മുന്* ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയാണ് കേസിലെ ഒന്നാം പ്രതി. പാമോയില്* കേസില്*നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്തഫ വിജിലന്*സ് കോടതിയില്* ഹര്*ജി നല്*കിയിരുന്നു. ഈ ഹര്*ജിയാണ് ഇപ്പോഴത്തെ നടപടിയ്ക്ക് അടിസ്ഥാനം. മുസ്തഫയുടെ ഹര്*ജി രാഷ്ട്രീയ വിവാദം ആയിരുന്നു.

    പാമോയില്* ഇടപാടിനെക്കുറിച്ച് അറിയാമായിരുന്ന ഉമ്മന്*ചാണ്ടിയെ കേസില്*നിന്ന് കോടതി ഒഴിവാക്കിയതുപോലെ തന്നെയും ഒഴിവാക്കണമെന്ന് ഹര്*ജിയില്* മുസ്തഫ പറഞ്ഞിരുന്നു.

    കേസില്* മുന്* മുഖ്യമന്ത്രി കെ. കരുണാകരന്* ഒന്നാം പ്രതിയും ഇടപാട് നടക്കുമ്പോള്* ഭക്ഷ്യമന്ത്രി ആയിരുന്ന മുസ്തഫ രണ്ടാം പ്രതിയുമായിരുന്നു. കരുണാകരന്റെ മരണത്തോടെ മുസ്തഫ ഒന്നാം പ്രതിയായി.

    മുന്* ചീഫ് സെക്രട്ടറി എസ്. പദ്മകുമാര്*, മുന്* അഡീഷണല്* ചീഫ്*സെക്രട്ടറി സക്കറിയാമാത്യു, മുന്* സിവില്*സപ്ലൈസ് എം.ഡി. ജിജിതോംസണ്*, പാമോയില്* കമ്പനി ഡയറക്ടര്*മാരായ വി.സദാശിവന്*, ശിവരാമകൃഷ്ണന്*, കേന്ദ്ര വിജിലന്*സ് കമ്മീഷണര്* പി.ജെ.തോമസ് തുടങ്ങിയവര്* യഥാക്രമം രണ്ടുമുതല്* ഏഴുവരെ പ്രതികളാകും.

    പാമോയില്* ഇറക്കുമതിയിലൂടെ 2.32 കോടി രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിനുണ്ടാക്കിയെന്നാണ് വിജിലന്*സ് കേസ്.





    Powered By WizardRSS - WizardRSS.com For Sale
Working...
X