തീഹാറിലെ തടവുകാര്*ക്ക് 'കാന്പസ് പ്ലേസ്മെന്റ്'

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തീഹാറിലെ തടവുകാര്*ക്ക് 'കാന്പസ് പ്ലേസ്മെന്റ്'

    ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്* കാമ്പസ് റിക്രൂട്*മെന്റുകള്* പതിവാണ്, അതിനെക്കുറിച്ച് അറിയാത്തവരായി അധികം പേരുണ്ടാവുകയുമില്ല. എന്നാല്* ജയിലില്* റിക്രൂട്*മെന്റ് നടത്തുകയെന്ന് കേട്ടിട്ടുണ്ടോ. അതിശയം തോന്നുന്നുണ്ടാവും. ജയില്* എന്തിന് റിക്രൂട്*മെന്റ് എന്നോര്*ത്ത്. ഇതേ അതിശയത്തിലായിരുന്നു കഴിഞ്ഞ ദിവസം തീഹാര്* ജയിലിലുള്ള തടവുകാരും. എട്ട് കമ്പനികളാണ് ജയിലില്* റിക്രൂട്*മെന്റിന് എത്തിയത്. 46പേരുമായി ഇവര്* അഭിമുഖം നടത്തി. 14 പേര്*ക്ക് ജോലിയും നല്*കി. ബാക്കിയുള്ളവര്* വരും ദിവസങ്ങളില്* ജോലിസംബന്ധമായ എന്തെങ്കിലും അറിയിപ്പുണ്ടാകുമെന്ന് കരുതി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

    ജോലി ലഭിച്ച പതിനാലും പേര്*ക്കും ഇപ്പോഴും അത് വിശ്വാക്കാനായിട്ടില്ല. തടവറയില്* എത്തിയതോടെ ജീവിതം തീര്*ന്നുവെന്ന് കരുതിയിരിക്കുമ്പോഴാണ് പുതു പ്രതീക്ഷകളുമായി കമ്പനികള്* ഇവരെ സ്വീകരിക്കാന്* കാത്തിരിക്കുന്നത്.

    നിയമന ഉത്തരവ് എത്രയും പെട്ടെന്ന് കോടതിയില്* സമര്*പ്പിച്ച് കഴിവതും വേഗത്തില്* ജയില്* മോചനം നേടാന്* തയ്യാറെടുക്കുകയാണ് ഇപ്പോഴിവര്*. ജയില്* വാസക്കാലത്ത് പെരുമാറ്റച്ചട്ടം കൃത്യമായി പാലിച്ചവരെയാണ് അഭിമുഖത്തിനായി തിരഞ്ഞെടുത്തതെന്ന് ജയില്* അധികൃതര്* പറഞ്ഞു.

    അഭിമുഖത്തില്* 100ശതമാനം പ്ലേസ്*മെന്റാണ് തങ്ങള്* പ്രതീക്ഷിക്കുന്നതെന്നും ഇവര്* പറയുന്നു. എന്തായാലും തടവറയില്* ജീവിതം തീര്*ന്നുവെന്ന് കരുതി പ്രതീക്ഷ നശിച്ചവര്*ക്കെല്ലാം ഇതൊരു പ്രചോദനമാണ്.

    പെരുമാറ്റച്ചട്ടങ്ങള്* പാലിച്ച് ശിക്ഷാ കാലാവധി തീര്*ത്താല്* സുന്ദരമായ ഒരു ഭാവിയുണ്ടാകുമെന്ന പ്രതീക്ഷ. ജയിലില്* നിന്നിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിലേയ്ക്ക് തിരിച്ചുപോകുന്ന പഴയ ശീലത്തിന് മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാം.

















    Powered By WizardRSS - WizardRSS.com For Sale
Working...
X