ജയസൂര്യയുടെ നായികയായി സബിത ജയരാജ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജയസൂര്യയുടെ നായികയായി സബിത ജയരാജ്

    സംവിധായകന്* ജയരാജിന്റെ ഭാര്യ സബിത ജയരാജ് ജയസൂര്യയുടെ നയികയാവുന്നു. ജയരാജ് തന്നെ സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനായ ദി ട്രെയിന്* എന്ന ചിത്രത്തിലാണ് ജയസൂര്യയും സബിതയും പ്രണയജോഡികളാകുന്നത്.സബിതയുടെ രണ്ടാമത്തെ ചിത്രമാണ് ട്രെയിന്*. ജയരാ്ജ് തന്നെ സംവിധാനം ചെയ്ത പകര്*ന്നാട്ടമാണ് ഇവരുടെ ആദ്യചിത്രം.

    ഇതില്* ജയറാമാണ് നായകന്*. എആര്* റഹ്മാന്റെ മ്യൂസിക് ട്രൂപ്പില്* പാടാനുള്ള മോഹവുമായി മുംബൈയില്* എത്തുന്ന കാര്*ത്തിക് എന്ന ചെറുപ്പക്കാരനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. കാര്*ത്തികിന്റെ കാമുകിയായ എയ്ഞ്ചലായിട്ടാണ് സബിത അഭിനയിക്കുക.

    മുംബൈ സ്*ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സ്*ഫോടനത്തോടെ സ്വപ്*നങ്ങള്* നഷ്ടമാകുന്ന കാര്*ത്തിക്കിന്റെയും എയ്ഞ്ചലിന്റെയും സ്*ഫോടനത്തില്* തകര്*ന്ന മറ്റുചിലരുടെ ജീവിതത്തിന്റെയും കഥയാണ് ട്രെയിനിലേത്.

    ആന്റി ടെററിസ്റ്റ് വിംഗ് ലീഡര്* കേദാര്*നാഥ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്* അവതരിപ്പിക്കുന്നത്.

    അനുപം ഖേര്*, ഷീനാ ചൗഹാന്*, ജഗതി, അഭിമന്യു തുടങ്ങിയവരും ചിത്രത്തില്* അഭിനയിക്കുന്നുണ്ട്. മുംബൈയിലെ ആദ്യ ഷെഡ്യൂള്* ചിത്രീകരണം പൂര്*ത്തിയായി. ഇപ്പോള്* കൊച്ചിയിലാണ് ചിത്രീകരണം നടക്കുന്നത്.





    Powered By WizardRSS - WizardRSS.com For Sale
Working...
X