'മകനെതിരെയുള്ള ആരോപണം സിബിഐ അന്വേഷിക്കട്ടെ'

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    'മകനെതിരെയുള്ള ആരോപണം സിബിഐ അന്വേഷിക്കട്ടെ'

    തിരുവനന്തപുരം: ലോട്ടറി പ്രശ്*നത്തില്* സിബിഐ അന്വേഷണം അട്ടിമറിക്കാന്* തന്റെ മകന്* അരുണ്*കുമാര്* ശ്രമിച്ചുവെന്ന ആരോപണവും സിബിഐ അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*. പ്രതിപക്ഷ നേതാവിന്റെ ഈ ആരോപണം കൂടി സിബിഐയുടെ അന്വേഷണത്തില്* ഉള്*പ്പെടുത്താന്* കേന്ദ്രസര്*ക്കാറിനോട് ആവശ്യപ്പെടുമന്നും അദ്ദേഹം പറഞ്ഞു.

    ചന്ദന മാഫിയയില്* നിന്ന് തന്റെ മകന്* ഏഴുലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം പ്രതിപക്ഷനേതാവ് എഴുതിത്തന്നാല്* അന്വേഷിക്കും. ഏത് ഉദ്യോഗസ്ഥന്* അന്വേഷിക്കണമെന്ന് അദ്ദേഹം നിര്*ദേശിക്കട്ടെ. അദ്ദേഹം നിര്*ദേശിക്കുന്ന അന്വേഷണം ഈ വിഷയത്തില്* നടത്താന്* എനിക്ക് തടസ്സമില്ല- മുഖ്യമന്ത്രി വാര്*ത്താസമ്മേളനത്തില്* പ്രഖ്യാപിച്ചു.

    മകന്* അരുണ്*കുമാറിനെതിരെ ഉയര്*ന്ന വ്യക്തിപരമായ ആരോപണങ്ങളെ നിയമപരമായി അവന്* നേരിടും. ഒരു സാധാരണ ഇന്ത്യന്* പൗരനുള്ളതില്* അധികം ഒരു പരിഗണനയും ഈ സര്*ക്കാര്* അരുണ്*കുമാറിന് നല്*കില്ല.

    ആരോപണം ഉന്നയിക്കുന്നവര്*ക്ക് ഏത് പൗരനുമെതിരെ എന്നപോലെ നീതിപീഠത്തെ സമീപിക്കാം. അത്തരത്തില്* നിയമനടപടിക്ക് മുതിരുന്നവര്*ക്ക് സര്*ക്കാര്* എല്ലാ പരിരക്ഷയും നല്*കും- മുഖ്യമന്ത്രി പറഞ്ഞു.

    കെപിപിനമ്പ്യാര്* ഉന്നയിച്ചതും പിന്നീട് അദ്ദേഹം വിഴുങ്ങിയതുമായ ആരോപണമാണ് ഇപ്പോള്* വീണ്ടും ഉയര്*ത്തുന്നത്. ഇത് നേരത്തെ നമ്പ്യാര്*തന്നെ പിന്*വലിച്ചതാണ്. ഇപ്പോള്* മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിക്കാന്* യുഡിഎഫ് സബ്ജക്ട് കമ്മിറ്റിയെ നിശ്ചയിച്ചിരിക്കുന്നു.

    തങ്ങളുടെ ജയിലിലേക്കുള്ള ഘോഷയാത്രയില്* നിന്നും ശ്രദ്ധതിരിക്കാന്* എന്ത് ആരോപണവും യു.ഡി.എഫ് ഉന്നയിക്കും. ഇപ്പോള്* യുഡിഎഫുകാര്*ക്ക് സ്ഥിരമായി ജയിലില്* കമ്മിറ്റി കൂടാവുന്ന സ്ഥിതി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

    അരുണ്*കുമാറിന്റെ ഐ.എച്ച്.ആര്*.ഡിയിലെ നിയമനം വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തിന് അതൊക്കെ അടിസ്ഥാനരഹിതമാണെന്നായിരുന്നു വിഎസിന്റെ മറുപടി.

    അരുണ്*കുമാറിന് ഗോള്*ഫ് ക്ലബ്ബില്* അംഗത്വമുണ്ടോയെന്ന ചോദ്യത്തിന് ഗോള്*ഫ് കളിക്കാന്* ഇഷ്ടപ്പെടുന്നവര്*ക്ക് അംഗത്വമുണ്ടാകുമെന്നായിരുന്നു വി.എസ്സിന്റെ പ്രതികരണം.





    Powered By WizardRSS - Full Text RSS Feeds
Working...
X