കോഴിക്കോട്ട് ബസ്സപകടത്തില്* 4സ്ത്രീകള്* മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോഴിക്കോട്ട് ബസ്സപകടത്തില്* 4സ്ത്രീകള്* മരിച്ചു

    കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനില്* സ്വകാര്യബസ് കാറിലിടിച്ച് നാലു സ്ത്രീകള്* മരിച്ചു. 42 പേര്*ക്ക് പരിക്കേറ്റു. ഇതില്* രണ്ടു പേരുടെ നിലഗുരുതരമാണ്.രാമനാട്ടുകര വേങ്ങാട് സ്വദേശിനി തങ്കം (37),കൊയിലാണ്ടി സ്വദേശിനി പ്രേമലത (60),മയ്യില്* സ്വദേശിനി സൂര്യ (23)പേരാമ്പ്ര സ്വദേശിനി ഗിരിജ എന്നിവരാണ്് മരിച്ചത്. പരിക്കേറ്റവരെ മെഡിക്കല്* കോളേജ് ആശുപത്രിയിലും നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

    രാവിലെ ആറരയോടെ ബേപ്പൂരില്* നിന്നും മെഡിക്കല്* കോളേജിലേക്ക് പോകുകയായിരുന്ന ബസും കൂത്തുപറമ്പില്* നിന്ന് കരിപ്പൂര്* വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറും തമ്മില്* കൂട്ടിയിടിക്കുകയാരുന്നു.

    ഇടിയുടെ ആഘാതത്തില്* ബസ് തലകീഴായി മറിഞ്ഞു. ഇതിനിടയില്* ഒരു ബൈക്കിലും ബസ് ഇടിച്ചു. തലകീഴായി മറിഞ്ഞ ബസില്* കുടുങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്. ബസ് വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവര്*ത്തനം നടത്തിയത്.

    ട്രാഫിക് സിഗ്*നല്* അവഗണിച്ച് വന്ന ബസ് കാറില്* വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്*ട്ട്. സലാലയിലേക്ക് പോകാനായി കൂത്തുപറമ്പില്* നിന്ന് വിമാനത്താവളത്തിലേക്ക് പോയവരാണ് അപകടത്തില്*പ്പെട്ട കാറിലുണ്ടായിരുന്നത്.

    കാറില്* ഉണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്*പ്പെട്ട ബൈക്ക് യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.





    Powered By WizardRSS - Full Text RSS Feeds
Working...
X