ബാംഗ്ലൂര്*: ബിജെപി രാജ്യസഭാ സ്ഥാനാര്*ഥിയായി തീരുമാനിച്ച ബോളിവുഡ് താരം ഹേമമാലിനിക്ക് ചന്തമേയുള്ളൂ ബുദ്ധിയും പാണ്ഡിത്യവുമില്ലെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്* ഗിരീഷ് കര്*ണാട്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ മത്സരിക്കുന്ന കന്നഡ സാഹിത്യകാരന്* മരളു സിദ്ദപ്പയെയാണ് താന്* പിന്തുണയ്ക്കുന്നതെന്നും കര്*ണാട് വ്യക്തമാക്കി.
മരളു സിദ്ധയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാംസ്*കാരിക പ്രവര്*ത്തകര്* നടത്തിയ വാര്*ത്താസമ്മേളനത്തിലാണ് ഗിരീഷ് കര്*ണാട് ഹേമമാലിനിക്കെതിരേ തുറന്നടിച്ചത്.
മുന്*പ് നാമനിര്*ദ്ദേശം ചെയ്ത് രാജ്യസഭയിലെത്തിച്ചപ്പോള്* കാലാവധി അവസാനിക്കുംവരെ ഹേമമാലിനി ഒരൊറ്റ ചോദ്യം പോലും സഭയില്* ചോദിച്ചിട്ടില്ലെന്ന് ഗിരീഷ് കര്*ണാട് പറഞ്ഞു. അവര്*ക്ക് കര്*ണാടകത്തെക്കുറിച്ചറിയില്ല. ഇവിടത്തെ സാധാരണ ജനങ്ങള്* നേരിടുന്ന പ്രശ്*നങ്ങളെക്കുറിച്ച് ബോധവുമില്ല.
അവര്* കാണാന്* സുന്ദരിയാണെന്ന കാര്യത്തില്* തര്*ക്കമില്ല. എന്നാല്*, ജനകീയപ്രശ്*നങ്ങള്* പഠിക്കുവാനും അത് സഭയില്* ഉന്നയിച്ച് ഫലം നേടിയെടുക്കാനുമുള്ള ബുദ്ധിയും പാണ്ഡിത്യവും ഹേമമാലിനിക്കില്ല- ഗിരിഷ് കര്*ണാട് പറഞ്ഞു.
അതേസമയം തികച്ചും കന്നഡ ജനതയുടെ പ്രതിനിധിയാണ് മരളു സിദ്ധപ്പ. അതിനാല്* രാഷ്ടീയ കക്ഷിഭേദം മറന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും കര്*ണാട് എല്ലാപാര്*ട്ടികളിലെയും എംഎല്*എ മാരോട് അഭ്യര്*ഥിച്ചു.
ഹേമമാലിനിക്ക് രാജ്യസഭാ സീറ്റുനല്*കിയതില്* ബിജെപിക്കുള്ളില്*ത്തന്നെ അമര്*ഷം പുകയുന്നതിനിടെയാണിപ്പോള്* കന്നഡ സാംസ്*കാരിക നേതാക്കളും വിമര്*ശനവുമായി എത്തിയിരിക്കുന്നത്. കന്നഡ രക്ഷണ വേദികെയുള്*പ്പടെയുള്ള ഭാഷാ മൗലികവാദി സംഘടനകളും ഹേമമാലിനിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മാര്*ച്ച് മൂന്നിനാണ് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ്. 106 വോട്ട് ഉറപ്പായതിനാല്* ഹേമമാലിനിയുടെ വിജയവും ഉറപ്പാണ്. 71 വോട്ടുള്ള കോണ്*ഗ്രസ്സും 27 പേരുള്ള ജനതാദളും സിദ്ധപ്പയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ജയിക്കുവാനുള്ള 103 എന്ന മാന്ത്രികസംഖ്യ എത്തില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പരാജയവും ഉറപ്പാണ്.
Powered By WizardRSS - Full Text RSS Feeds