തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ വ്യക്തിപരമായി ആക്രമിക്കുന്നതിന്റെ തീവ്രത കുറയ്ക്കാന്* കേന്ദ്രപ്രതിരോധ മന്ത്രി എകെ ആന്റണി കോണ്*ഗ്രസിനോട് നിര്*ദ്ദേശിച്ചുവെന്ന് റിപ്പോര്*ട്ട്. നിര്*ദ്ദേശപ്രകാരം വ്യക്തിപരമായ പരാമര്*ശങ്ങള്* അവസാനിപ്പിക്കാമെന്ന് കോണ്*ഗ്രസ് നേതൃത്വം ആന്റണിയ്ക്ക് ഉറപ്പ് നല്*കിയെന്നും റിപ്പോര്*ട്ടില്* പറയുന്നു. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ ആന്റണി കോണ്*ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെയാണ് വിഎസുമായി ബന്ധപ്പെട്ട വിഷയത്തില്* ആന്റണി സ്വന്തം നിലപാട് വ്യക്തമാക്കിയത്.
ആരേയും വ്യക്തിപരമായി ആക്രമിക്കുന്നതിനോടു യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെന്നാണ് റിപ്പോര്*ട്ട്. സമൂഹത്തില്* നല്ല പ്രതിഛായയുള്ള അച്യുതാനന്ദനെപ്പോലുള്ള ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നതു വിപരീതഫലവും ഉണ്ടാക്കിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്*കിയിട്ടുണ്ടത്രേ.
പിണറായി വിജയനെതിരേ ഉയര്*ത്തിയ ആരോപണവും ഇതും ഒരുപോലെ കാണരുതെന്നും അദ്ദേഹം നിര്*ദേശിച്ചു. പിണറായിക്കെതിരേ അക്കൗണ്ടന്റ് ജനറലിന്റെ വ്യക്തമായ പരാമര്*ശങ്ങള്* ഉണ്ടായിരുന്നു. മന്ത്രിയായിരുന്നപ്പോഴും പിന്നീടും അദ്ദേഹത്തിനെതിരേ ഉയര്*ന്നത് ഈ ആരോപണങ്ങളാണ്. എന്നാല്* ഇപ്പോള്* മുഖ്യമന്ത്രിയുടെ മകനെതിരേയാണ് ആരോപണങ്ങള്* ഉയര്*ന്നിരിക്കുന്നതെന്നാണ് ആന്റണി ചൂണ്ടിക്കാട്ടിയത്.
മാത്രല്ല അരുണ്* കുമാറിനെതിരെ ഉയര്*ന്ന ആരോപണങ്ങള്*ക്ക് ആധാരമായ പലസംഭവങ്ങളും നടന്നത് യുഡിഎഫ് ഭരണകാലത്താണെന്നതും ആന്റണി ഗൗരവത്തോടെയാണ് കാണുന്നത്. കോണ്*ഗ്രസ് അന്ന് കാര്യമായി ഒന്നു ചെയ്തില്ലെന്ന് സ്വയം പറയുന്നതിന് തുല്യമാണ് ഇത്തരം ആരോപണങ്ങള്* എന്നാണത്രേ ആന്റണി പറയുന്നത്.
തുടര്*ന്ന് കോണ്*ഗ്രസ് നേതാക്കള്* കൂടിയാലോചിച്ചാണ് വി.എസിനെതിരേയുള്ള വ്യക്തിപരമായ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കാന്* തീരുമാനിച്ചത്. വിഎസിനെതിരെയുള്ള ആക്രമണം ഇനിയെന്തായാലും അധികദിവസം തുടരില്ല. മാത്രമല്ല തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്* രണ്ടുദിവസം മാത്രമേ ബാക്കിയുള്ളുതാനം.
Powered By WizardRSS - Full Text RSS Feeds