ലിബിയയില്* നിന്നും ഇന്ത്യന്* സംഘം എത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലിബിയയില്* നിന്നും ഇന്ത്യന്* സംഘം എത്തി

    ദില്ലി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിലെ ഇന്ത്യക്കാരുടെ ആദ്യസംഘവുമായി എയര്*ഇന്ത്യ വിമാനം ഇന്ത്യയിലെത്തി. ശനിയാഴ്ച രാത്രി 11.50ന് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്.മുപ്പതോളം മലയാളികള്* സംഘത്തിലുണ്ട്. ഓരോ ദിവസവും രണ്ടു പ്രത്യേക വിമാനങ്ങള്* അയയ്ക്കാനാണ് ഇന്ത്യയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ലിബിയയില്* കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും മടക്കി എത്തിക്കാന്* ഇത് അപര്യാപ്തമായതിനാല്* ഒരു കപ്പലും ഇന്ത്യ ലിബിയയിലേയ്ക്ക് അയച്ചിട്ടുണ്ട്.

    ആദ്യ കപ്പല്* ഞായറാഴ്ച ലിബിയയിലെ ബെങ്കാസി തുറമുഖത്ത് എത്തിച്ചേരും. ആളുകളെ കപ്പലില്* അലക്*സാന്*ഡ്രിയയില്* എത്തിച്ച് അവിടെ നിന്ന് എയര്* ഇന്ത്യയുടെ പ്രത്യേക വിമാനത്തില്* നാട്ടില്* എത്തിക്കാനാണ് തീരുമാനം.

    ദില്ലിയില്* എത്തിച്ചേരുന്ന മലയാളികള്*ക്കായി പ്രത്യേക ഹെല്*പ്പ് ഡെസ്*ക് ആരംഭിച്ചതായി കേരള ഹൌസ് റസിഡന്റ് കമ്മിഷണര്* അറിയിച്ചു. കേരള ഹൗസില്* ഇവര്*ക്കുളള താമസ സൌകര്യവും ഭക്ഷണവും ഏര്*പ്പെടുത്തിയിട്ടുണ്ട്.

    ഇവരെ അടുത്ത ദിവസം കൊച്ചി, തിരുവനന്തപുരം , കോഴിക്കോട് നഗരങ്ങളിലേക്ക് വിമാനമാര്*ഗം എത്തിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഉള്*പ്പെടെയുള്ളവര്* മടങ്ങിയെത്തിയവരെ വിമാനത്താവളത്തില്* സ്വീകരിച്ചു.








    Powered By WizardRSS - Full Text RSS Feeds
Working...
X