എന്തായിരിക്കും പ്രണബിന്റെ മാജിക് ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എന്തായിരിക്കും പ്രണബിന്റെ മാജിക് ?

    ദില്ലി: രണ്ടാം യുപിഎ സര്*ക്കാറിന്റെ മൂന്നാമത്തെ പൊതുബജറ്റ് ധനമന്ത്രി പ്രണബ് മുഖര്*ജി തിങ്കളാഴ്ച അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളില്* നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്* ആദായനികുതിയിളവുകളും വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളും അടങ്ങുന്ന ജനപ്രിയ ബജറ്റായിരിക്കും മുഖര്*ജി അവതരിപ്പിക്കുകയെന്നാണ് സൂചന.കേരളത്തിന് ഗുണകരമാകുന്ന പ്രത്യേക കൈത്തറി പാക്കേജും, തിരുവനന്തപുരം ഐഐടി പ്രഖ്യാപനവും ബജറ്റില്* ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഉടന്* തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതിനാല്* റെയില്*വേ ബജറ്റിലെന്നപോലെ പൊതുബജറ്റിലും കേരളത്തിന് ഗുണകരമായ കാര്യങ്ങള്* ഒട്ടേറെയുണ്ടാകാനിടയുണ്ട്.

    മമതയെപ്പോലെ തന്നെ ബംഗാളിയായ പ്രണബും ബാംഗാളിനോട് പ്രത്യേക മമത കാണിക്കുമെന്നും ഏതാണ്ട് ഉറപ്പാണ്. അവിടെയും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്* അവര്*ക്ക് മുന്തിയ വിഹിതം ഉറപ്പാണ്.

    സാമ്പത്തിക സര്*വെ വെളിപ്പെടുത്തുന്ന പണപ്പെരുപ്പം നിയന്ത്രിക്കുക, ഭക്ഷ്യ വിലപ്പെരുപ്പം തടയുക, കമ്മി കുറയ്ക്കുക തുടങ്ങിയ വെല്ലുവിളികളെ പ്രണബ് എങ്ങനെ അതിജീവിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.

    8.6% ല്* എത്തി നില്*ക്കുന്ന സാമ്പത്തിക വളര്*ച്ചയെ ഈ സാമ്പത്തിക വര്*ഷം 9 ശതമാനമാക്കുക, വരും വര്*ഷങ്ങളില്* ഇതു സ്ഥായിയായി നിര്*ത്തുക, താഴാതെ നോക്കുക തുടങ്ങിയ ദൗത്യത്തിന് എന്തു മാജിക്കാണ് ധനമന്ത്രിയുടെ പെട്ടിയിലുള്ളതെന്ന് വ്യക്തതയില്ല.

    ധനക്കമ്മി 5.5% ആക്കുക എന്ന ലക്ഷ്യവുമായി പ്രവര്*ത്തനം തുടങ്ങിയ പ്രണബ് മുഖര്*ജിക്ക് ഇതുവരെ ലക്ഷ്യം കാണാന്* സാധിച്ചിട്ടില്ല. സാമ്പത്തിക സര്*വെയില്* ഇതു വ്യക്തമാണ്. 6.8%ല്* എത്തി നില്*ക്കുന്ന കമ്മി അടുത്ത സാമ്പത്തിക വര്*ഷം 4.8 ആയി കുറയ്ക്കാന്* കഴിയുമെന്നാണ് സര്*വ്വേയില്* പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. 2012-13 ല്* ഇതു 4.1% ത്തില്* എത്തിക്കണമെന്നും പ്രണബിന് ആഗ്രഹമുണ്ട.

    കമ്മിയും പണപ്പെരുപ്പവും വര്*ധിച്ചു വരുന്ന സാഹചര്യത്തിലും അടിസ്ഥാന മേഖലകള്*ക്ക് ഊന്നല്* നല്*കിയുള്ള ബജറ്റാകും പ്രണബിന്റേത്. അടിസ്ഥാന സൗകര്യങ്ങള്* വികസിപ്പിക്കുക എന്നതാകും പ്രധാനലക്ഷ്യം.

    വിദേശ നിക്ഷേപത്തിന്*ഖറെ കാര്യത്തില്*, ഐടി ഐടി ഇതര മേഖലകളോടൊപ്പം വ്യാവസായിക മേഖലയിലും ഉദാര സമീപനമാകും സ്വീകരിക്കുക. വരുമാനം ഉയര്*ത്താന്* പ്രധാന മാര്*ഗമായി ഈ മേഖലയെ പ്രണബ് കാണുന്നുണ്ട്.





    Powered By WizardRSS - Full Text RSS Feeds
Working...
X