കത്രീന: രണ്*ബീറിന് സല്*മാന്റെ താക്കീത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കത്രീന: രണ്*ബീറിന് സല്*മാന്റെ താക്കീത്

    കത്രീന കെയ്ഫും സല്*മാനും തമ്മിലുള്ള പ്രണയം പൊളിഞ്ഞെന്നാണ് കേള്*വി, നടന്* രണ്*ബീര്* കപൂറുമായുള്ള കത്രീനയുടെ ചുറ്റിക്കളികള്* ഇത് വ്യക്തമാക്കുന്നതുമാണ്. എന്നാല്* കത്രീന ഇപ്പോഴും സല്*മാന് ഒരു വീക്*നെസ്സ് ആണെന്നാണ് പുതിയ റിപ്പോര്*ട്ടുകള്* നല്*കുന്ന സൂചന. കത്രീനയും രണ്*ബീറും തമ്മിലുള്ള സമാഗമങ്ങളൊന്നും സല്ലുവിന് അത്ര പിടിച്ചമട്ടില്ല. കത്രീനയുമായി ഒരു അകലം പാലിക്കണമെന്നാണത്രേ സല്*മാന്* രണ്*ബീറിനെ താക്കീത് ചെയ്തിരിക്കുന്നത്.

    രണ്*ബീറും കത്രീനയും തമ്മിലുള്ള ബന്ധം കണ്ട് കോപാകുലനായ സല്*മാന്* രണ്*ബീറിന്റെ പിതാവ് ഋഷി കപൂറിനെ വിളിച്ച് മകനെ നിയന്ത്രിക്കണമെന്നും, കത്രീനയുമായുള്ള ബന്ധം അവസാനിപ്പിക്കാന്* നിര്*ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടതായി സല്*മാനോട് അടുത്ത വൃത്തങ്ങള്* പറയുന്നു.

    അടുത്തിടെ രണ്*ബീറും കത്രീനയും കരണ്* ജോഹറിന്റെ പാര്*ട്ടിയില്* ഒരുമിച്ച് പങ്കെടുക്കുകയും പിന്നീട് രണ്*ബീറിന്റെ വീട്ടില്* കത്രീന ഉറങ്ങുകയും ചെയ്ത കാര്യങ്ങളെല്ലാം നാട്ടില്* പാട്ടാണ്.

    ഇതിന് പിന്നാലെ രണ്*ബീര്* തന്റെ പുതിയ ഓഡി കാറില്* കത്രീനയെയും കൊണ്ട് ചുറ്റിയടിച്ചതും സല്ലുവിന്റെ ചെവിയില്* എത്തിയിട്ടുണ്ട്.

    അടുത്തിടെ ഫ്രാങ്കഫര്*ട്ടില്* നിന്നുള്ള യാത്രയ്ക്കിടെ വിമാനത്തില്* വച്ച് രണ്*ബീര്* കത്രീനയെ ചുംബിച്ചുവെന്നും വാര്*ത്തകള്* പരന്നിരുന്നു. കാര്യങ്ങള്* ഇങ്ങനെ പോയാല്* രണ്*ബീര്* അടുത്തു തന്നെ സല്ലുവിന്റെ കൈക്കരുത്തറിയുമെന്നാണ് ബോളിവുഡില്* നിന്നുള്ള റിപ്പോര്*ട്ട്.





    Powered By WizardRSS - Full Text RSS Feeds
Working...
X