ലഖ്*നൊ: യുപി മുഖ്യമന്ത്രി മായാവതിയുടെ സന്ദര്*ശനത്തെത്തുടര്*ന്നുള്ള നിയന്ത്രണത്തില്‍* ഒരു വൃക്കരോഗി വെള്ളം കിട്ടാതെ മരിച്ചതായി റിപ്പോര്*ട്ട്. മായാവതി വെള്ളിയാഴ്ച യുപിയിലെ മിര്‍*സാപൂര്* നഗരത്തിലെ ജില്ലാ ആശുപത്രി സന്ദര്*ശനം നടത്തിയ സമയത്താണ് ചികിത്സയിലിരുന്ന രാം ബിലാസ് രോഗി മണിക്കൂറുകളോളം ദാഹിച്ച് വലഞ്ഞ് ഒടുക്കം മരിച്ചത്.
സംസ്ഥാനത്തെ വികസന പ്രവര്*ത്തനങ്ങള്* നേരിട്ട് മനസ്സിലാക്കുന്നതിനായിട്ടാണ് മായാവതി സന്ദര്*ശനം നടത്തിയത്. മുഖ്യമന്ത്രിയുടെ സന്ദര്*ശനത്തിനു രണ്ട് മണിക്കൂര്‍* മുമ്പുതന്നെ രോഗികളുടെ കൂട്ടിരിപ്പുകാരെയെല്ലാം ആശുപത്രിയധികൃതര്‍* വാര്*ഡിനു വെളിയിലാക്കിയിരുന്നു.
വൃക്ക രോഗിയായ രാം ബിലാസ് ഓരോ മണിക്കൂറിലും വെള്ളം ആവശ്യപ്പെടുമായിരുന്നു എന്നാണ് ബന്ധുക്കള്‍* പറയുന്നത്.
കൂടെയുള്ളവരെ വെളിയിലാക്കിയ സമയത്ത് ദാഹമനുഭവപ്പെട്ടതു മൂലം രാം ബിലാസ് പലതവണ വെള്ളം ആവശ്യപ്പെട്ടത്രേ. എന്നാല്‍*, മുഖ്യമന്ത്രിയുടെ സന്ദര്*ശനവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്ന ജോലിക്കാര്‍* ഇത് കേട്ടതായി ഭാവിച്ചില്ല.
തറതൊടാതെ ഓടിയിരുന്ന ആശുപത്രി ജോലിക്കാര്‍* രാം ബിലാസിന്റെ രോദനത്തിനു ചെവികൊടുത്തില്ല. മുഖ്യമന്ത്രിയുടെ സന്ദര്*ശനം കഴിഞ്ഞ് കൂടെയുള്ളവര്‍* പുറത്തുനിന്നും എത്തിയപ്പോഴേയ്ക്കും രാം ബിലാസ് മരിച്ചിരുന്നു.
മായാവതിയുടെ സന്ദര്*ശനം നടക്കുമ്പോള്‍* അവര്‍*ക്ക് നേരിട്ട് പരാതി നല്*കാനും മറ്റും പൊതുജനങ്ങള്‍* ശ്രമിക്കുന്നത് ഉദ്യോഗസ്ഥര്‍* പലപ്പോഴും തടയുകയാണ്. ഇതിനെതിരെ യുപിയില്‍* പലേടത്തുനിന്നും വിമര്*ശനങ്ങള്* ഉയരുന്നുണ്ട്.
ഈയിടെ അതൃപ്തരായ ഒരു കൂട്ടം സ്ത്രീകള്‍* മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത് വലിയ വാര്*ത്തയായിരുന്നു.
Powered By WizardRSS - Full Text RSS Feeds