കെജി ബാലകൃഷ്ണന്* രാജിവയ്ക്കണം:മുന്* ചീഫ് ജസ്റ്റിസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കെജി ബാലകൃഷ്ണന്* രാജിവയ്ക്കണം:മുന്* ചീഫ് ജസ്റ്റിസ്

    ദില്ലി: മുന്* ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്*മാനുമായ കെ.ജി. ബാലകൃഷ്ണന്* രാജിവെയ്ക്കണമെന്ന് മുന്* സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് വര്*മ്മ. കെജിബിയുടെ കള്ളപ്പണം കൈവശം വച്ചതിന് തെളിവുണ്ടെന്ന ആദായ നികുതി വകുപ്പിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വര്*മ്മയുടെ അഭിപ്രായം.

    ആരോപണമുയര്*ത്തിയ സാഹചര്യത്തില്* കമ്മീഷന്റെ ചെയര്*മാന്* സ്ഥാനം അദ്ദേഹം രാജിവയ്ക്കണം. ആരോപണങ്ങളില്* കഴമ്പില്ലെങ്കില്* ബാലകൃഷ്ണന്* അത് തെളിയിക്കണം. മൗനം അവലംബിക്കുക അല്ല വേണ്ടത്. രാജിവച്ചില്ലെങ്കില്* പ്രസിഡന്റ് ഇടപെട്ട് അദ്ദേഹത്തെ തത്സ്ഥാനത്തുനിന്ന് നീക്കണം- വര്*മ്മ പറഞ്ഞു.

    അഴിമതി ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്. അപ്പോള്* മനുഷ്യാവകാശ കമ്മീഷന്റെ ചെയര്*മാന്* സ്ഥാനം അലങ്കരിക്കുന്ന വ്യക്തി തന്നെ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന ആരോപണത്തിന് വിധേയനാകുന്നത് പരിഹാസ്യമാണെന്നും വര്*മ്മ പറഞ്ഞു.

    ബാലകൃഷ്ണന്റെ മരുമക്കളായ പി.വി. ശ്രീനിജന്*, എം.ജെ. ബെന്നി, സഹോദരന്* കെ.ജി. ഭാസ്*കരന്* എന്നിവര്* കള്ളപ്പണം കൈവശം വച്ചുവെന്ന് കൊച്ചിയിലെ ആദായ നികുതി ഉദ്യോഗസ്ഥര്* ആരോപിച്ചിരുന്നു. ശ്രീനിജനും ബെന്നിയും അഭിഭാഷകരാണ്, ഭാസ്*കരന്* മുന്* സ്*പെഷല്* ഗവണ്*മന്റ് പ്*ളീഡറും.









    Powered By WizardRSS - Full Text RSS Feeds
Working...
X