കേരളത്തിന് നിരാശ; മെട്രോ പദ്ധതിയില്* കൊച്ചിയില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കേരളത്തിന് നിരാശ; മെട്രോ പദ്ധതിയില്* കൊച്ചിയില്ല

    ദില്ലി: കേരളം കാത്തിരിക്കുന്ന കൊച്ചി മെട്രോ റെയില്* പദ്ധതിയ്ക്ക് ഈ ബജറ്റിലും പ്രതീക്ഷയ്ക്ക് വകയില്ല. പൊതു ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പ്രണബ് മുഖര്*ജി പ്രഖ്യാപിച്ച മെട്രോ റെയില്* പദ്ധതിയില്* കൊച്ചിയെ ഉള്*പ്പെടുത്തിയിട്ടില്ല. അതേസമയം, ദില്ലി, കൊല്*ക്കൊത്ത, ചെന്നൈ, ബംഗളൂരു തുടങ്ങിയ സ്*ഥലങ്ങളില്* അഞ്ചു മെട്രോ റെയില്* പദ്ധതിക്ക്* ബജറ്റില്* അനുമതി നല്*കിയിട്ടുണ്ട്.

    കൊച്ചിയുടെ വികസനഭൂപടത്തില്* വന്* പ്രാധാന്യമാണ് മെട്രോ റെയില്* പദ്ധതിയ്ക്ക് കല്*പ്പിക്കപ്പെട്ടിരിക്കുന്നത്. പലതടസ്സങ്ങളെയും മറികടന്ന് കൊച്ചി മെട്രോ പദ്ധതി യാഥാര്*ത്ഥ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്*ക്ക് ഇതുതിരിച്ചടിയാകും. 26 കി. മി. നീളത്തില്* തൃപ്പൂണിത്തറ മുതല്* ആലുവ വരെയാണ് കൊച്ചി മെട്രോയുടെ പാത ആസൂത്രണം ചെയ്തിരിക്കുന്നത്.

    കൊച്ചി മെട്രോ പദ്ധതി യഥാര്*ത്ഥ്യമാക്കാന്* ഇടപെടണമെന്ന് ആവശ്യപ്പെട്ട് വല്ലാര്*പാടം കണ്ടെയിനര്* ടെര്*മിനല്* പദ്ധതി ഉത്ഘാടനവേളയില്* മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* പ്രധാനമന്ത്രി മന്*മോഹന്* സിങിന് നിവേദനം നല്*കിയിരുന്നു.

    ആസൂത്രണ കമ്മീഷന്റെയും കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ച പദ്ധതി ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതു കാരണം അനിശ്ചിതമായി വൈകുകയാണ്.

    ദില്ലി മെട്രോ റെയില്* മാതൃകയില്* പദ്ധതി നടപ്പാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടേണ്ടതുണ്ട്. വല്ലാര്*പ്പാടം കണ്ടെയ്*നര്* ടെര്*മിനല്* ഉള്*പ്പെടെയുള്ള വികസനപദ്ധതികള്* യാഥാര്*ഥ്യമാവുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്ക് വര്*ധിക്കും. ഇതിന് പരിഹാരം കാണാന്* മെട്രോ റയില്* അനിവാര്യമാണെന്ന് നിവേദനത്തില്* മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

    അതേസമയം ചെന്നൈ, കൊല്*ക്കത്ത മെട്രോ റെയിലിന് ബജറ്റില്* സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.





    Powered By WizardRSS - Full Text RSS Feeds
Working...
X